2012 ലെ ഷഡ്കാല ഗോവിന്ദമാരാര്‍ പുരസ്‌കാരം പ്രസിദ്ധ നര്‍ത്തകി കലാമണ്ഡലം സത്യഭാമയ്ക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ആറ് പതിറ്റാണ്ടോളമായി ഈ രംഗത്ത് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. ജൂണ്‍ 23 ന് വൈകുന്നേരം നാലിന് രാമമംഗലം ഷഡ്കാല ഗോവിന്ദമാരാര്‍ സ്മാരക കലാസമിതി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പുരസ്‌കാരം സമ്മാനിക്കും. കലാസമിതി പ്രസിഡന്റ് പ്രൊഫ ജോര്‍ജ് എസ് പോള്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ കലാസമിതി മുന്‍ സെക്രട്ടറി പി എന്‍ കരുണാകരന്‍ [...]
തലശ്ശേരിക്കോട്ടയില്‍ നിന്ന് കണ്ടെത്തിയ പീരങ്കി ഉള്‍പ്പെടെയുള്ള പുരാവസ്തുക്കള്‍ അവിടെത്തന്നെ സംരക്ഷിക്കുമെന്ന് സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് അറിയിച്ചു. കടല്‍ത്തീരത്തെ പോര്‍ട്ട് ഓഫീസ് വളപ്പില്‍ നിന്നാണ് എട്ട് പീരങ്കികള്‍ കണ്ടെത്തിയത്. നേരത്തേ രണ്ട് പീരങ്കികള്‍ കണ്ടെത്തിയിരുന്നു. പുതുതായി ആറ് പീരങ്കികളാണ് കണ്ടെടുത്തത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പീരങ്കികള്‍ അവിടെത്തന്നെ സംരക്ഷിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. ഈ സാഹചര്യം പരിഗണിച്ചാണ് ചരിത്രശേഷിപ്പുകള്‍ തലശ്ശേരിയില്‍ തന്നെ സംരക്ഷിക്കാന്‍ തീരുമാനിച്ചത്. പീരങ്കിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള ലവണങ്ങളും മറ്റും നീക്കം ചെയ്ത് സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ [...]
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡീനായും ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനായും കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയെ നിയമിച്ചു. ഫൈന്‍ ആര്‍ട് ഫാല്‍ക്കറ്റിയുടെ ചുമതലയാകും അദ്ദേഹം വഹിക്കുക. സംഗീത നാടക അക്കാദമിയെ പുരേഗതിയിലേയ്ക്ക് നയിച്ച കൃഷ്ണ മൂര്‍ത്തിയുടെ നാലു പതിറ്റണ്ടിന്റെ പ്രവര്‍ത്തന പരിചയം സംഗീതത്തെയും നൃത്തത്തെയും നാടകത്തെയും യോജിപ്പിച്ചുള്ള ശക്തമായ ഫാക്കല്‍റ്റിക്കു രൂപം നല്‍കാന്‍ ഉപകരിക്കുമെന്ന് വൈസ് ചാന്‍സ്ലര്‍ ഡോ അബ്ദുല്‍ സലാം പറഞ്ഞു. Summary in English: Surya Krishnamoorthy appointed [...]
വായനാദിനാഘോഷങ്ങളുടെ ഭാഗമായി ‘ഉണ്ണികളെ ഒരു കഥപറയാം’ എന്ന പേരില്‍ വിസ്മയകഥാസൃഷ്ടി പ്രകടനം സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും മാജിക് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രകടന ജൂണ്‍ 22ന് എറണാകുളം ചില്‍ഡ്രന്‍സ് തിയേറ്റര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. കുട്ടികള്‍ ഒരു വേദിയില്‍വച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകളോടെ സിനിമയ്ക്കുവേണ്ടി ഒരു കഥാരചന നിര്‍വഹിക്കുന്നു. കുട്ടികളും കാണികളും കോര്‍ത്തെടുക്കു ഈ കഥയ്ക്ക് ഇന്ദ്രജാലത്തിലൂടെ വിസ്മയകരമായ പര്യവസാനം സൃഷ്ടിക്കുകയാണ് പരിപാടി. മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ രംഗപ്രവേശത്തോടെ കഥാരംഗത്തെ ഈ നൂതന സംഭവം ഇന്ദ്രജാല രംഗത്ത് [...]
കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഓമനത്തിങ്കള്‍ എന്ന പേരില്‍ പ്രശസ്ത സംഗീതജ്ഞ ഡോ. കെ ഓമനക്കുട്ടിയുടെ സപ്തതിയാഘോഷിക്കുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ജൂണ്‍ 9 വൈകുന്നേരം 5ന് പരിപാടിയുടെ ഉദ്ഘാടനം സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ നിര്‍വഹിക്കും. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കുന്ന ഡോ കെ ഓമനക്കുട്ടിയുടെ ‘സംഗീതവും ജീവിതവും’ എന്ന പുസ്തകം മുന്‍ മന്ത്രി എം എ ബേബി ഗായിക കെ എസ് ചിത്രയ്ക്ക് നല്‍കി പ്രകാശിപ്പിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് [...]
തിരുവനന്തപുരം സൂര്യകാന്തി ആര്‍സ് ഗാലറിയില്‍ വ്യത്യസ്തമായ ഒരു ചിത്രപ്രദര്‍ശനമൊരുങ്ങുന്നു. വയലാര്‍ സാഹിത്യ പുരസ്‌കാര ജേതാക്കളുടെ ഛായാ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. വയലാര്‍ രാമവര്‍മ്മ ട്രസ്റ്റാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രസിദ്ധ ചിത്രകാരനും കേരള ലളിതകലാ അക്കാദമി പുരസ്‌കാര ജേതാവുമായ ബി ഡി ദത്തന്‍ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. വയലാറിന്റെ സ്മരണ നിലനിര്‍ത്താനായി ചേര്‍ത്തല വയലാര്‍പറമ്പില്‍ പണിയുന്ന സ്മാരകത്തില്‍ സ്ഥാപിക്കാനായി വരച്ചവയാണ് ഈ ചിത്രങ്ങള്‍. ജൂണ്‍ 8ന് വൈകുന്നേരം 5.30ന് പ്രസിദ്ധ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ പെരുമ്പടവം ശ്രീധരന്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം [...]
കഥാകാരനും നാഷണല്‍ ബുക് ട്രസ്റ്റ് ചെയര്‍മാനുമായ സേതുവിന് ഇക്കുറി ജന്മദിനത്തിന് ലഭിച്ചത് ഒരു അപൂര്‍വ്വ സമ്മാനം. അദ്ദേഹത്തിന്റെ പേരിലാകും കച്ചേരിപ്പടി ആയുര്‍വേദാശുപത്രിയില്‍ ഇനി ഒരു മാവുംതൈ വളരുക. ലോകപരിസിഥിതി ദിനാചരണവേളയില്‍ അമ്മ ഭൂമിക്കൊരു മരം പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനത്തിനെത്തിയ സേതുവിന് അപ്രതീക്ഷിതമായായിരുന്നു ഈ ജന്മദിന സമ്മാനം ലഭിച്ചത്. ജൂണ്‍ അഞ്ചിന് ജന്മദിനത്തിലായിരുന്നു സേതു ചടങ്ങിനെത്തിയത്. മരം നടാന്‍ അദ്ദേഹത്തെ ക്ഷണിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി അനുവാദമില്ലാതെ തന്നെ മരത്തിനൊരു പേരും പ്രഖ്യാപിച്ചു. ‘സേതുവൃക്ഷം’. നിറഞ്ഞ കരഘോഷത്തോടെയാണ് [...]
‘അല്ലയോ ഭൂമി, ഞാന്‍ നിന്നില്‍ നിന്ന് ഖനനം ചെയ്‌തെടുക്കുന്നതെല്ലാം വീണ്ടും നിന്നില്‍ നിറഞ്ഞു കുമിയട്ടെ നിരാമയത്വമരുളുന്നോളേ ഞാനേല്‍പ്പിക്കുന്ന ക്ഷതം നിന്റെ മര്‍മ്മ ബിന്ദുക്കളോളം നിന്റെ ഹൃദന്തത്തോളം എത്താതിരിക്കട്ടെ’ അഥര്‍വ വേദത്തിലെ പ്രകൃതിയെ സംബന്ധിച്ച ഈ പ്രാര്‍ഥന ഇന്നും എന്നും പ്രസക്തമാണ്. ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോകുമ്പോള്‍ ആസന്ന മരണയായ ഭൂമിയെ നിലനിര്‍ത്താന്‍ ചില ശ്രമങ്ങള്‍ പുതിയ തലമുറയില്‍നിന്നുണ്ടാവുന്നു എന്നത് തീര്‍ത്തും ശുഭപ്രതീക്ഷയുളവാക്കുന്ന കാര്യമാണ്. ലോക പരിസ്ഥിതി ദിനത്തില്‍ പ്രകൃതിയ്ക്കുവേണ്ടി മുന്നിട്ടിറങ്ങി മാതൃകയാവുകയാണ് ഡി സി സ്‌കൂള്‍ [...]
വികസനത്തിന്റെ പേരില്‍ നടക്കുന്ന കാടത്തരങ്ങള്‍ മൂലം ആസന്നമായ മരണത്തിലേയ്ക്കടുക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി വന്നെത്തുന്നു. ലോകമെമ്പാടും കോടിക്കണക്കിന് മനുഷ്യര്‍ പട്ടിണിമൂലം മരിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷയുടെ ഓര്‍മ്മപ്പെടുത്തലുമായാണ് ഈ വര്‍ഷം പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഭക്ഷണം പാഴാക്കുന്നതിനെതിരെയും ഭക്ഷ്യമാലിന്യങ്ങള്‍ക്കെതിരെയുമുള്ള മുന്നറിയിപ്പാണ് ഈ പരിസ്ഥിതി ദിനം മുന്നോട്ടുവെയ്ക്കുന്നത്. അതിനാല്‍ തന്നെ ചിന്തിക്കുക.. ഭക്ഷിക്കുക.. രക്ഷിക്കുക.. എന്നതാണ് ഈ പരിസ്ഥിതി ദിനത്തില്‍ യു എന്‍ ഇ പി മുന്നോട്ടു വയ്ക്കുന്ന മുദ്രാവാക്യം. അന്താരാഷ്ട്ര ഭക്ഷ്യ [...]
ഒരു കെട്ടുവള്ളത്തിന് എന്ത് വില വരും? അതും പൊട്ടിയതും പഴകിയതുമായ വീട്ടുസാധനങ്ങള്‍ നിറച്ച ഒരു കെട്ടുവള്ളം. ഉത്തരം പതിനായിരം വരെ എത്തിയേക്കും അല്ലേ. എന്നാല്‍ ആ കെട്ടുവള്ളം വിറ്റഴിഞ്ഞത് 4.4 കോടി രൂപയ്ക്കാണന്നു പറഞ്ഞാലോ. സംഗതി സത്യമാണ്. കൊച്ചി മുസിരിസ് ബിനാലെയില്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന കെട്ടുവള്ളം ഇന്‍സ്റ്റലേഷനാണ് 4.4കോടി രൂപയ്ക്ക് ലേലത്തില്‍ പോയത്. ലണ്ടനിലെ ഹോസര്‍ ആന്‍ഡ് വിര്‍ത്ത് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ച ശില്‍പം അബുദാബിയിലെ ഗുഗന്‍ഹെയ്ന്‍ ആര്‍ട്ട് ഗാലറിയാണ് വന്‍ തുക നല്‍കി സ്വന്തമാക്കിയത്. പട്‌ന [...]