ന്യൂ ഡല്‍ഹി വേള്‍ഡ് ബുക്‌ഫെയര്‍ 2017

book-fair-2ഒന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന ന്യൂ ഡല്‍ഹി വേള്‍ഡ് ബുക്‌ഫെയര്‍ ജനുവരി 7 മുതല്‍ 15 വരെ ഡല്‍ഹി പ്രാഗ്തി മൈതാനില്‍ നടക്കും. പ്രശസ്ത ഒഡിയ എഴുത്തുകാരി ഡോ പ്രതിഭാ റായി മുഖ്യാഥിതിയായി എത്തുന്ന പുസ്തകമേള കേന്ദ്ര മാനവവിഭവശേഷി മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ടെ ഉദ്ഘാടനം ചെയ്യും.

ലോകത്തെ പ്രമുഖ പ്രസാധകര്‍ അണിനിരക്കുന്ന മേള കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ബുക് ട്രസ്റ്റാണ് സംഘടിപ്പിക്കുന്നത്. ചില്‍ഡ്രന്‍സ് ബുക്ക്, സ്‌പോര്‍സ് ബുക്ക്, വിവിധ മാഗസിന്‍സ്, ക്ലാസിക് കൃതികള്‍, ഇന്റര്‍ നാഷണല്‍ ബുക്‌സ് എന്നിവയുടെ പ്രത്യേക സെഷനുകളിലായി ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഇവിടെ ഒരുക്കുന്നത്. വിപുലമായ മേളയില്‍ ഡി സി ബുക്‌സിന്റെ രണ്ട് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. (ഹാള്‍ – 12A , സ്റ്റാള്‍ നമ്പര്‍- 206) കുട്ടികള്‍ക്കുമാത്രമായി തയ്യാറാക്കിയിട്ടുള്ള മാംഗോ ബുക്‌സിന്റെ വിപുലമായ ശേഖരവും, മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ കൃതികളും വിവര്‍ത്തന കൃതികളും ക്ലാസിക് കൃതികളും ബെസ്റ്റ് സെല്ലറുകളുമെല്ലാം ഡി സി ബുക്‌സ് ഒരുക്കിയിട്ടുണ്ട്.

44 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തകമേളയാണ് ന്യൂ ഡല്‍ഹി വേള്‍ഡ് ബുക്‌ഫെയര്‍. 1972 ലാണ് ന്യൂ ഡല്‍ഹി വേള്‍ഡ് ബുക്‌ഫെയര്‍ ആദ്യമായി തുടങ്ങിയത്. ഇന്ന് ലോകത്തെ അറിയപ്പെടുന്ന പുസ്തകമേളയായി മാറിയ ബുക്‌ഫെയര്‍ ഇവന്‍സ് രേഖപ്പെടുത്തുന്ന കലണ്ടറില്‍ പോലും സ്ഥാനം പിടിച്ചുകഴിഞ്ഞു. പുസ്തകങ്ങളെയും വായനെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 44 വര്‍ഷം മുന്‍പ് ന്യൂ ഡല്‍ഹി വേള്‍ഡ് ബുക്‌ഫെയറിന് തുടക്കം കുറിച്ചത്.

Categories: GENERAL, LATEST EVENTS

Related Articles