ഡി സി ബുക്‌സ് സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു

DCBOOKS STORE

കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള പുസ്തകസ്‌നേഹികളിലേക്ക് എന്നും മികച്ച പുസ്തകങ്ങള്‍ എത്തിക്കുന്ന ഡി സി ബുക്‌സ് സ്റ്റോര്‍ കൊച്ചി ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3 യില്‍ ( സെക്യൂരിറ്റി ഹോള്‍ഡ് ഏരിയായില്‍) ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.

കേരളത്തിനകത്തും പുറത്തുമുള്ള മികച്ച പുസ്തകപ്രസാധകരുടെതുള്‍പ്പെടെ ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണ്. ഫിക്ഷന്‍ നോണ്‍ഫിക്ഷന്‍, ഡിക്ഷണറികള്‍, മത്സരവിജയി, ഉപന്യാസങ്ങള്‍, ശാസ്ത്രം, ജോതിഷം, തുടങ്ങി എല്ലാമേഖലയിലെ പുസ്തകങ്ങളും, അന്താരാഷ്ട്ര വിപണികളില്‍ ബെസ്റ്റ് സെല്ലറായ പുസ്തകങ്ങളും മലയാളത്തിലെ ബെസ്റ്റ് സെല്ലര്‍ പുസ്തകങ്ങളുടെയും വിപുലമായ ശേഖരമാണ് ഡി സി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.