DCBOOKS
Malayalam News Literature Website

കളരിയടവും ചുവടിനഴകും… കായംകുളം കൊച്ചുണ്ണിയിലെ ഗാനം പുറത്തിറങ്ങി

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. കളരികയഴകും ചുവടിനഴകും എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും ശ്രേയാ ഘോഷാലും ചേര്‍ന്നാണ്. ഷോബിന്‍ കണ്ണങ്ങാട്ടിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

https://www.youtube.com/watch?v=MoJ6ZJyLXGA&feature=youtu.be

ഒരുകാലത്ത് കേരളം വിറപ്പിച്ചിരുന്ന തസ്‌കര വീരന്‍ കായംകുളം കൊച്ചുണ്ണിയുടെ ജീവിതചരിത്രത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീം ആണ്. മോഹന്‍ലാലാണ് ചിത്രത്തില്‍ ഇത്തിക്കര പക്കിയായി വേഷമിടുന്നത്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീലങ്കയും കായംകുളവുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഓണം റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും.

Comments are closed.