പുതുവർഷത്തിൽ ഡി സി ബുക്സിന് പുതിയമുഖം

new-logo-dc

ഒരു പ്രസ്ഥാനത്തിന്റെ വളർച്ചയുടെയും പുരോഗതിയുടെയും വിവിധ ഘട്ടങ്ങളെ അടയാളപ്പെടുത്തുന്നതാണ് ലോഗോ.തങ്ങളുടെ സേവനത്തെകുറിച്ച് ലോകത്തെ അറിയിക്കാനുള്ള കൃത്യമായ വിവരണത്തോടു കൂടിയ ഒരു ഗ്രാഫിക് ചിത്രീകരണമാണ് എല്ലാ സംഘടനകളുടെയും ലോഗോ. പുസ്തക പ്രസാധക രംഗത്തെ കുലപതികളായ ഡിസി ബുക്സ് പുതുവർഷത്തിൽ പുതിയ ലോഗോ അവതരിപ്പിക്കുന്നു.

നാലു പതിറ്റാണ്ടുകളായി അക്ഷരങ്ങളിലൂടെ സാഹിത്യലോകത്ത് നിറഞ്ഞു നിന്ന ഡിസി ബുക്സിന്റെ പുത്തൻ ലോഗോ ഏറെ പ്രത്യേകതകളോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. തുറന്ന ചിന്തയെയും , വിശാലമായ അറിവിനെയും പ്രതിനിധീകരിക്കുന്ന ഒരു തുറന്ന പുസ്തകമാണ് പുതിയ ലോഗോ. ലോഗോയുടെ മുകളിലെ ഭാഗം ആത്മവിശ്വാസത്തെയും ഉത്സാഹത്തേയും പ്രതിനിധീകരിക്കുന്ന ചിറകുകളെയാണ് സൂചിപ്പിക്കുന്നത്. ഡിസി ബുക്സിന്റെ ആരംഭകാലം മുതൽക്കുള്ള പച്ചനിറം തന്നെയാണ് പുതിയ ലോഗോയ്ക്കും. സമ്പൽസമൃദ്ധിയുടെയും , പ്രത്യാശയുടെയും, ഐക്യത്തിന്റെയും നിറമായ പച്ച പ്രക്ഷുബ്ധമായ ഇന്നത്തെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിൽ ധൈര്യവും ആത്മവിശ്വാസവും നല്കും. സമ്പൂർണ്ണതയുടെയും , തികവിന്റെയും കാലഹരണപ്പെടാത്ത വൃത്തത്തിനുള്ളിലാണ് ഡി സി ബുക്സിന്റെ ഈ ഗ്രാഫിക് ഐക്കൺ തയ്യാറാക്കിയിരിക്കുന്നത്. 2017 ജനുവരി ഒന്നു മുതൽ ഈ പുതിയ ലോഗോ ഡിസി ബുക്സിന്റെ പുതിയ മുഖമായി മാറും.

Categories: Editors' Picks