DCBOOKS
Malayalam News Literature Website

നവമലയാളി പുരസ്‌കാര സമര്‍പ്പണവും പ്രഭാഷണ പരമ്പരയും ജനുവരി 27-ന്

കൊടുങ്ങല്ലൂര്‍: 2019-ലെ നവമലയാളി സാംസ്‌കാരിക പുരസ്‌കാരദാനചടങ്ങും നവമലയാളി പ്രഭാഷണ പരമ്പരയും ജനുവരി 27-ന് നടക്കും. കൊടുങ്ങല്ലൂരിലെ പണിക്കേഴ്‌സ് ഗാര്‍ഡന്‍ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 10.30 മുതല്‍ പ്രഭാഷണ പരമ്പര ആരംഭിക്കും. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ശശികുമാര്‍ സമാന്തര മാധ്യമങ്ങള്‍- പ്രതിരോധം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിലും ഡോ. കെ.എസ് മാധവന്‍ ദലിത്-കര്‍ഷക-മാര്‍ക്‌സിസ്റ്റ് ഐക്യം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.

ഉച്ചക്ക് ശേഷം രണ്ട് മണിക്ക് നവമലയാളി പുരസ്‌കാരദാനചടങ്ങ് നടക്കും. വി.കെ.സുബൈദ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വെച്ച് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബി.ആര്‍.പി ഭാസ്‌കര്‍ കവി കെ.സച്ചിദാനന്ദന് പുരസ്‌കാരം സമ്മാനിക്കും. തുടര്‍ന്ന് സച്ചിദാനന്ദന്റെ കവിതാലോകം എന്ന വിഷയത്തില്‍ ബി. രാജീവനും സാഹിത്യത്തിന്റെ പ്രതിരോധരാഷ്ട്രീയം എന്ന വിഷയത്തില്‍ ടി.ടി ശ്രീകുമാറും സാംസ്‌കാരികലോകത്തെ സച്ചിദാനന്ദന്‍ എന്ന വിഷയത്തില്‍ പി.എന്‍ ഗോപീകൃഷ്ണനും പ്രഭാഷണപരമ്പരയില്‍ പങ്കെടുക്കും.

 

Comments are closed.