അടുക്കളയില്‍ നിന്ന് തുടങ്ങാം സൗന്ദര്യ സംരക്ഷണം

beauty

പ്രായഭേദമന്യ എല്ലാവരും സൗന്ദര്യസംരക്ഷണത്തിലേര്‍പ്പെടാറുണ്ട് . ചിലര്‍ ബ്യൂട്ടിക്ലിനിക്കുകളെ ആശ്രയിക്കുമ്പോള്‍ മറ്റുചിലര്‍ സ്വയംചികിത്സയും ചില പൊടിക്കൈകളുമൊക്കെ പരീക്ഷിക്കാറുണ്ട്. നമ്മള്‍ നിത്യം ഉപയോഗിക്കുന്ന അടുക്കളയിലെ ചില സാധനങ്ങള്‍ക്കൊണ്ടുതന്നെ നമ്മുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ചില പൊടിക്കൈകള്‍ പരിചയപ്പെടുത്തുകയാണ്.

1. മുട്ട

eggനിങ്ങള്‍ക്കു തന്നെ മുട്ടകൊണ്ട് മുഖത്തിന് ഉണര്‍വ്വു നല്‍കാം( face litf). പച്ചമുട്ട പൊട്ടിച്ച് മാസ്‌കുപോലെ മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിക്കുക. ശാന്തമായിരുന്നു ഇരുപത് മിനിട്ട് വിശ്രമിച്ചതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകികളയുക. മുട്ട സുഷിരങ്ങളെ മുറുക്കുകയും ചര്‍മ്മത്തെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. ക്ഷീണം തോന്നുന്ന ദിനങ്ങളില്‍ പെട്ടെന്നൊരു ഉണര്‍വ്വ് നല്‍കാന്‍ മുട്ടയ്ക്കു സാധിക്കും. മുട്ടയുടെ വെള്ള അതിശയിപ്പിക്കുന്ന ഒരു ക്ലെന്‍സറാണ്. ഷാംപു ഉപയോഗിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് മുട്ട തലയില്‍ തേക്കുക. പ്രത്യേക കണ്ടീഷനിങ്ങിനുവേണ്ടി മുട്ട പൊട്ടിച്ച് രണ്ടു ടീസ്പൂണ്‍ ബ്രാന്‍ഡിയും കൂടിച്ചേര്‍ക്കുക. മുടി കഴുകുന്നതിനു മുമ്പ് ഇത് ഉപയോഗിക്കുക.

2. തേയില

തണുത്ത തേയില വെള്ളത്തില്‍ മുക്കിവെക്കുന്ന കോട്ടണ്‍ വൂള്‍പാഡ്കള്‍ ക്ഷീണിച്ച teaകണ്ണുകള്‍ക്ക് തിളക്കം കൊടുക്കാനുല്ല ഐ-പാഡുകളായി ഉപയോഗിക്കാം. ആവശ്യത്തിന് വെള്‌ലം ചേര്‍ത്ത് തേയില നന്നായി തിളപ്പിക. ഈ തേയില വെള്ളം ഷാംപു ഉപയോഗിച്ചതിനുശേഷം ഒടുവില്‍ മുടി കഴുകാനായി എടുക്കാം. ഇത് മപടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കും.

3.  ഉപ്പ്

saltനേരിയ ഉപ്പു ചേര്‍ത്ത ഇളം ചൂടുവെള്ളത്ില്‍ കഴുകുന്നത് കണ്ണിന്റെ തിളക്കം നന്നായി വര്‍ദ്ധിപ്പിക്കും. കണ്ണിന്റെ വീര്‍പ്പില്‍ നിന്ന് ആശ്വാസം ലഭിക്കും. ഇതിനു പകരം ഒരു ടേബിള്‍സ്പൂണ്‍ ഉപ്പും പകുതി ഇളം ചൂടുവെള്ളവും ചേര്‍ത്ത് ഉപ്പുലായനിയില്‍ മുക്കിയ കോട്ടന്‍ വൂള്‍ പാഡുകള്‍ ഐ-പാഡുകളായി ഉപയോഗിച്ചാലും മതിയാകും. മൂന്ന് ടേബിള്‍ സ്പൂണ്‍ ഉപ്പു ചേര്‍ത്ത ഇളം ചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവെക്കുന്നത് ക്ഷീണമകറ്റാന്‍ സഹായിക്കും

4.  ആവണക്കെണ്ണ

ആവണക്കെണ്ണ തീര്‍ച്ചയായും പുറമേ ഉപയോഗിക്കുന്നതാണ് സുഖകരം. avenakkuരാത്രിയില്‍ എണ്ണ തലയോട്ടിയില്‍ നന്നായി തേക്കുക. പിറ്റേന്ന് നന്നായി കഴുകുക. ആവെണക്കെണ്ണ അണ്‍സാച്ചുറേറ്റഡാണ്. അതുകൊണ്ടുതന്നെ മുടിക്ക് യുവത്വം നല്‍കാന്‍ ആവണക്കെണ്ണയ്ക്ക് കഴിയുന്നു. മറ്റൊരു പ്രായോഗിക രീതിനോക്കാം.- തയോട്ടിയില്‍ ആവണക്കെണ്ണ തേക്കുക. ചൂടുവെള്ളത്തില്‍ മുക്കിയ ഒരു തോര്‍ത്തിട്ട് മുടി നന്നായി പിഴിഞ്ഞതിനുശേഷം കുറച്ചുനേരം കെട്ടിവെക്കുക. തലയൊട്ടിയിലേക്ക് എണ്ണ ആഴിന്നിറങ്ങാന്‍ ഇതു സഹായിക്കുന്നു. കണ്‍പീലികളില്‍ ആവണക്കെണ്ണ പുരട്ടുന്നത് പീലികള്‍ കറുക്കാനും തിളങ്ങാനും സഹായിക്കുന്നു.

5.  തേന്‍

honeyഎറ്റവും നല്ല പ്രകൃതിദത്ത മോയ്‌സ്ചുറൈസാണ് തേന്‍. മൃദുലവും ഈര്‍പ്പവും തിളക്കവുമുള്ള ചര്‍മ്മത്തിനായി തേന്‍ തനിയെ ഉപയോഗിക്കാം. എണ്ണമയമുള്ള ചര്‍മ്മത്തിന് നന്നായി ഉടച്ച മുട്ടയുടെ വെള്ളയും തേനും ചേര്‍ത്തുപയോഗിക്കാം. വരണ്ട ചര്‍മ്മത്തിന് പാല്‍പ്പാട ചേര്‍ക്കാം. കുളിക്കുന്ന വെള്ളത്തില്‍ ഒരു സ്പൂണ്‍ നിറയെ തേന്‍ ചേര്‍ക്കുന്നത് ക്ഷീണമകറ്റാനും നന്നായി ഉറക്കം വരാനും സഹായിക്കും..

കാരറ്റ്, ഓറഞ്ച്, തൈര്, കാബേജ്, ഉരുളക്കിഴങ്ങ്, പപ്പായ, കുക്കുമ്പര്‍ എന്നിവയും സൗന്ദര്യവും ഉന്മേഷവും നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ്. (കൂടുതലറിയാന്‍ ഷഹനാസ് ഹെര്‍ബര്‍സ് എന്ന ലോകപ്രശസ്ത സംരംഭത്തിന്റെ സ്ഥാപകയായ ഷഹനാസ് ഹുസൈന്‍ രചിച്ച ബ്യൂട്ടി ബുക്ക് നോക്കുക.)

Categories: Editors' Picks, LIFESTYLE