DCBOOKS
Malayalam News Literature Website

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രം, ധനുഷ്, മനോജ് ബാജ്പെയ് മികച്ച നടന്‍മാര്‍, നടി കങ്കണ

2019–ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ ദേശീയ ചലച്ചിത്ര ജൂറി പ്രഖ്യാപിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ള നോട്ടത്തിനാണ്. മികച്ച പുതുമുഖ സം‌വിധായകനുള്ള പുരസ്കാരം ഹെലൻ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ നേടി. മനോജ് ബാജ്പെയി ധനുഷ് എന്നിവർ മികച്ച നടന്മാർക്കുള്ള പുരസ്കാരം പങ്കിട്ടു. കങ്കണ റണാവത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം. പ്രഭാ വർമ്മയാണ് മികച്ച ഗാനരചയിതാവ്; ചിത്രം കോളാമ്പി.

മികച്ച ഛായാഗ്രഹണം: ജല്ലിക്കെട്ട് (ഗിരിഷ് ഗംഗാധരൻ)
മികച്ച മലയാള ചിത്രം കള്ളനോട്ടം (സംവിധായകൻ രാഹുൽ റിജി)
മികച്ച മേക്ക്അപ് ആർട്ടിസ്റ്റ്: രഞ്ജിത് ( ചിത്രം ഹെലൻ)
മികച്ച വിഎഫ്എക്സ്: മരക്കാർ അറബിക്കടലിന്റെ സിംഹം( സിദ്ധാർഥ് പ്രിയദർശൻ)
മികച്ച ഹിന്ദി ചിത്രം: ചിച്ചോരെ
മികച്ച തമിഴ് ചിത്രം അസുരൻ
മികച്ച തെലുങ്ക് ചിത്രം ജേഴ്സി

അവാര്‍ഡുകള്‍

  • ഏറ്റവും മികച്ച സിനിമ സൗഹൃദ സംസ്ഥാനം സിക്കിം
  • മികച്ച സിനിമ ഗ്രന്ഥം : സഞ്ജയ് സൂരിക്ക്
  • സിനിമാ നിരൂപണം: ഷോഹിനി ഛട്ടോപാധ്യായ
  • നോണ്‍ ഫീച്ചര്‍ ഫിലിം കുടുംബ മൂല്യമുള്ള മികച്ച സിനിമ ഒരു പാതിര സ്വപ്നം പോലെ,സംവിധാനം: ശരണ്‍ വേണു ഗോപാല്‍
  • നോണ്‍ ഫീച്ചര്‍ ഫിലിം: മികച്ച നരേഷന്‍: ഡേവിഡ് ആറ്റെന്‍ബറോ (ചിത്രം: വൈല്‍ഡ് കര്‍ണാടക)
  • മികച്ച ഷോര്‍ട്ട് ഫിക്ഷന്‍ ഫിലിം: കസ്റ്റഡി
  • സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്: സ്മാള്‍ സ്‌കെയില്‍ സൊസൈറ്റീസ്
  • അനിമേഷന്‍ ഫിലിം: രാധ
  • ഇന്‍വെസ്റ്റിഗേഷന്‍ ഫിലിം: ജക്കാള്‍
    എക്‌സ്‌പ്ലൊറേഷന്‍ ഫിലിം: വൈല്‍ഡ് കര്‍ണാടക
  • എഡ്യുക്കേഷന്‍ ഫിലിം ആപ്പിള്‍സ് ആന്‍ഡ് ഓറഞ്ച്‌സ്
  • സാമൂഹിക വിഷയങ്ങളിലുള്ള മികച്ച സിനിമം: ഹോളി റൈറ്റ്‌സ് ആന്‍ഡ് ലാഡ്‌ലി
  • മികച്ച പരിസ്ഥിതി ചിത്രം: ദി സ്‌റ്റോര്‍ക്ക് സാവിയേഴ്‌സ്
  • പ്രമോഷണല്‍ ഫിലിം: ദി ഷവര്‍

Comments are closed.