ദേശീയ നാടകോത്സവം മാര്‍ച്ച് 16 മുതല്‍ തിരുവനന്തപുരത്ത്‌

drama

ദേശീയ നാടകോത്സവം ഈ മാസം 16 മുതല്‍ 24 വരെ തിരുവനന്തപുരത്ത് നടക്കും. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന നാടകോത്സവം ഇപ്രാവശ്യം കാവാലം നാരായണപ്പണിക്കരുടെ സ്മരണക്കായാണ് സമര്‍പ്പിച്ചിരിക്കുന്നത്. ടാഗോര്‍ തിയറ്ററായിരിക്കും മുഖ്യവേദി.

രാജ്യത്തെ പ്രശസ്തമായ തിയറ്റര്‍ ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്ന 17 നാടകങ്ങള്‍ നാടകോത്സവത്തില്‍ ഉണ്ടാവും. വൈകിട്ട് ആറിനും എട്ടിനുമായി ദിവസവും രണ്ട് നാടകങ്ങള്‍ വേദിയിലെത്തും. ദീപന്‍ ശിവരാമന്റെ ഖസാക്കിന്റെ
ഇതിഹാസം ആണ് ഉദ്ഘാടന നാടകം. മൂന്ന് മണിക്കൂര്‍ 20 മിനുട്ട് ദൈര്‍ഘ്യമുള്ള നാടകം മാര്‍ച്ച് 16,17,18 തീയതികളിലായി തൃക്കരിപ്പൂര്‍ കെഎംകെ കലാസമിതിയാണ് അവതരിപ്പിക്കുക.

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഡോ.അഭിലാഷ് പിള്ളയാണ് നാടകോത്സവത്തിന്റെ ക്യുറേറ്റര്‍.

Categories: ART AND CULTURE