DCBOOKS
Malayalam News Literature Website

ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു

ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു. 55 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ബിഹാറിലെ മധുബാനയില്‍ ജനിച്ച ഝാ മിനി സ്‌ക്രീനിലൂടെയാണ് ആദ്യം അഭിനയ രംഗത്തെത്തുന്നത്. പിന്നീട് ഇക്ബാല്‍ ഖാന്‍ സംവിധാനം ചെയ്ത ഫാദര്‍, ദ ടെയില്‍ ഓഫ് ലൗ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.

റയീസ്, ഹൈദര്‍, കാബില്‍, മോഹന്‍ജൊദാരോ, ഫോഴ്‌സ് 2 എന്നിവയാണ് ഢാ വേഷമിട്ട പ്രധാനചിത്രങ്ങള്‍. പ്രഭാസ് നായകനായ തെലുങ്ക് ചിത്രം സാഹോയില്‍ ഝാ ഒരു പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്. ഒക്ടോബര്‍ 12 നാണ് സാഹോ പുറത്തിറങ്ങുക. പങ്കജ് താക്കൂറാണ് ഢായുടെ ഭാര്യ

Comments are closed.