ഉത്രട്ടാതി നക്ഷത്രത്തില്‍ ജനിച്ചവരുടെ സ്വഭാവം എങ്ങനെ..?

star

നക്ഷത്രഗണനയില്‍ 26-ാമത്തെ നക്ഷത്രമാണ് ഉത്രട്ടാതി. അര്‍ഹബുദ്ധ്‌നി ദേവത. കട്ടില്‍കാല്‍പോലെ രണ്ട് നക്ഷത്രം. മീനം 19-ാമത് ഭാഗയില്‍ ഉദിച്ച് ആകാദ്ധ്യത്തിലെത്തുമ്പോള്‍ മിഥുനരാശിയില്‍ രണ്ടു നാഴിക പത്തുവിനാഴിക ചെല്ലും. അഹിര്‍ ബുദ്ധ്‌നി, ഉത്തരപ്രോഷ്ടപദം, ഉപാന്ത്യഭം, ബുദ്ധ്‌നി ഇവ ഉത്ത്രട്ടാതിയുടെ പര്യായങ്ങളാണ്. സ്ത്രീയോനി, മനുഷ്യഗണം, ആകാശഭൂതം, പശുമൃഗം, കരിമ്പന വൃക്ഷം, മയില്‍ പക്ഷി, സ്ഥിതിനക്ഷത്രം, ഊണ്‍ നാളാകയാല്‍ എല്ലാ മുഹൂര്‍ത്തങ്ങള്‍ക്കും കൊള്ളാം. വിശേഷിച്ച് വിവാഹം, വ്രതബന്ധം, ദേവപ്രതിഷ്ഠ, ഗൃഹാരംഭപ്രവേശനങ്ങള്‍, അഭിഷേകം, ഇവയ്ക്കു വളരെ പ്രധാനമാണ്. മദ്ധ്യരജ്ജുവില്‍ പെട്ട ഈ നക്ഷത്രം ഭരണിയും പൂരവുമായി വിവാഹചേര്‍ച്ചയില്‍ അധികം ദോഷംചെയ്യും. മീനരാശിയില്‍ 10-ാമത് തീയതി മുതല്‍ 23 തീയതി 20 ഇലി ചെല്ലുന്നതുവരെയാണ് ഈ നക്ഷത്രം.

ഉത്രട്ടാതി നക്ഷത്രത്തില്‍ ജിനച്ചാല്‍ നല്ല വാഗ്മിയും ധര്‍മ്മിഷ്ഠനുമാകും. വണക്ക ബുദ്ധി പ്രകടിപ്പിക്കും. ധനവിനിയോഗത്തില്‍ ലുബ്ധമുണ്ടായിരിക്കും. സകലശാസ്ത്രങ്ങളിലും അറിവുണ്ടായിരിക്കും. നല്ല സന്താനങ്ങള്‍ ജനിക്കും. ആകര്‍ഷകത്വം, നിഷ്‌കളങ്കപ്രകൃതം, പരോപകാരതാല്‍പര്യം തുടങ്ങിയവയും ഇവരുടെ ലക്ഷണങ്ങളാണ്. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ ഇവര്‍ക്കു കഴിവുണ്ട്. ആത്മനിയന്ത്രണശക്തിയുള്ള ഇവരുടെ മനസ്സിലിരുപ്പ് മറ്റുള്ളവര്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. ക്ലേശിക്കുന്നവരെ സഹായിക്കുന്ന മനസ്സും ഇവര്‍ക്കുണ്ട്. സ്വയം പ്രവര്‍ത്തിക്കാതെ മറ്റുള്ളവരെക്കൊണ്ട് പ്രവര്‍ത്തിപ്പിക്കുവാനാണ് ഇവര്‍ ശ്രമിക്കാറ്. ഇവര്‍ വലിയ ധൈര്യശാലികളാണെന്നും പറയുവാന്‍ കഴിയുകയില്ല. അലപ്മായ ആലസ്യവും ഇവര്‍ക്കുണ്ടായിരിക്കും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക് കുടുംബജീവിതം സുഖപ്രദമായിരിക്കും. നല്ല പെരുമാറ്റവും സ്വഭാവവും ഇവരുടെ ഗുണങ്ങളാണ്.

ഉത്രട്ടാതിയുടെ ഒന്നാം കാലില്‍ ജനിച്ചാല്‍ തേജസ്വിയും സത്യസന്ധനും ശ്രീമാനും ദയാദാക്ഷിണ്യാദി ഗുണങ്ങളുള്ളവനും, അന്യന്റെ മനസ്സിനെ തനിക്കധീതമാക്കുന്ന ഗുണങ്ങളുള്ളവനും, ലോകപ്രീതികരനും നിത്യസുഖിയും ആയിരിക്കും. രണ്ടാംകാലില്‍ ജനിച്ചാല്‍ മെലിഞ്ഞശരീരത്തോടുകൂടിയവനും സമര്‍ത്ഥനും സര്‍വ്വത്തെയും അറിയുന്നവനും, സജ്ജനമാര്‍ഗ്ഗങ്ങളില്‍ താത്പര്യമുള്ളവനും സത്ഗുണസമ്പന്നനും ഗുണങ്ങളെ അറിഞ്ഞ് പെരുമാറുന്നവനും ആയിത്തീരും. മൂന്നാം കാലില്‍ജനിച്ചാല്‍ ദൂതനും കൃഷിക്കാരനും ദ്വേഷബുദ്ധിയും തമോഗുണപ്രധാനിയും ഉദാരമനസ്‌കനും ആകും.

(കടപ്പാട്; ജ്യോതിഷനിഘണ്ടു)

Categories: ASTROLOGY