നക്ഷത്ര പരിചയം- പൂരംനക്ഷത്രത്തിന്‍ ജനിച്ചവര്‍ മര്യാദക്കാര്‍

pooram11111നക്ഷത്രഗണനയില്‍ പതിനൊന്നാമത്തെ നക്ഷത്രമാണ് പൂരം. ആര്യമാവാണ് നക്ഷത്ര ദേവത. തൊട്ടില്‍ക്കാല്‍ പോലെ രണ്ടുനക്ഷത്രം. ഇതിന്റെ ഉദയം ചിങ്ങം 22-ാം ഭാഗത്തിലാണ്. ഈ നക്ഷത്രം ഉച്ചിയില്‍ വരുമ്പോള്‍ വൃശ്ചികത്തില്‍ നാലുനാഴിക വരും. ഫാല്‍ഗുനി പൂരത്തിന്റെ പര്യായമാണ്. പൂരം സ്ഥിതി നക്ഷത്രവും, മനുഷ്യഗണവും സ്ത്രീയോനിയും, അപ്പ് ഭൂതവമാണ്., പൂരത്തിന്റെ മൃഗം ചുണ്ടെലിയും വൃക്ഷം പ്ലാശും, പക്ഷി ചകോരവുമാണ്. അക്ഷരം ഇകാരവും മന്ത്രാക്ഷരം മകാരവുമാണ്. മദ്ധ്യമരജുവില്‍പ്പെടുന്ന ഈ നക്ഷത്രം ഭരണി, മകയിരം, പൂയം,ചിത്തിര, അനിഴം, പൂരാടം, അവിട്ടം, ഉത്ത്രട്ടാതി, ഈ നക്ഷത്രവുമായി ചേര്‍ച്ചയ്ക്ക് യോചിച്ചതല്ല. വന്ധ്യനക്ഷത്രമാകയാല്‍ പല ശുഭമുഹൂര്‍ത്തങ്ങള്‍ക്കും നന്നല്ല. ബന്ധനം, മറ്റു ദാരുണകൃത്യങ്ങള്‍, ശില്പവേലകള്‍, യുദ്ധോദ്യോഗം, കപടത്തൊഴിലുകള്‍ ഇവയ്‌ക്കെല്ലാം കൊള്ളാം.

ദേവിയുടെ നക്ഷത്രമാകയാല്‍ പൂരം നാള്‍ ഭദ്രകാളീക്ഷേത്രങ്ങളില്‍ പ്രധാനമായിരിക്കും. ഈ നാളില്‍ ജനിച്ചാല്‍ ആരോടും മാധുര്യമായും ഇഷ്ടമായും സംസാരിക്കുന്ന ശീലമായിരിക്കും,. ഏതുകാര്യങ്ങളെയും സമര്‍ത്ഥമായി നയിക്കുവാനുള്ള കഴുവുണ്ടാകും. വളരെ മര്യാദയായ പെരുമാറ്റവും സാധുശീലവുമായിരിക്കുന്നതുപോലെ അന്യായമായ പെരുമാറ്റങ്ങളെ എതിര്‍ക്കുകയും ചെയ്യും,. സ്വാര്‍ത്ഥലാഭത്തിനുവേണ്ടി ന്യായത്തില്‍ നിന്ന് വ്യതിചലിക്കുകയില്ല. ഇതുമൂലം ധാരാളം ശത്രക്കളുണ്ടാവുകയും അഭിവൃദ്ധിക്ക് തടസ്സം നേരിടുകയും ചെയ്യും.

ശരീരം നല്ല ആരോഗ്യമുള്ളതായിരിക്കും. അഭിമാനം നിലനിര്‍ത്തി പ്രവര്‍ത്തിക്കുന്ന ശീലമായിരിക്കും. ഏതുകാര്യങ്ങളിലും നല്ല നിലപാലിക്കുകയും ചെയ്യും. അന്യരെ കീഴ്‌പ്പെട്ടു ജീവിക്കാന്‍ സാധിക്കാത്ത മനസ്ഥിതിയാണ്. കീഴിലുള്ളവരെ അനുനയിപ്പിക്കാന്‍ സാമര്‍ത്ഥ്യം ഉണ്ടായിരിക്കും. വ്യക്തിമഹാത്മ്യവും സഹൃദയത്വവും വേണ്ടുവോളമുണ്ട്. കലഹിച്ച് കാര്യംനേടുന്നതിനേക്കാള്‍ അതുകൂടാതെ നേടുവാനുള്ള വാക്ചതുരികാണും. സ്വഭാവശുദ്ധി, സത്യസന്ധത, ബുദ്ധിസാമര്‍ത്ഥ്യം മുതലായഗുണങ്ങള്‍ ഉണ്ടെങ്കിലും, അര്‍ഹിക്കുന്ന അഭിവൃത്തി ഉണ്ടാകുവാന്‍ സാധിക്കുകയില്ല.

പ്രവര്‍ത്തനമേഖലയില്‍ പല പരിവര്‍ത്തനങ്ങളുമുണ്ടാകും. കൃത്യനിഷ്ഠയുണ്ടായിരിക്കും. ആരോഗ്യസമ്പന്നനായ., ശരീരം, സന്താനൈശ്വര്യം, സത്കളത്രം മുതായവകൊണ്ട് ജീവിതം സമ്പുഷ്ടമാകും. പൂരം ഒന്നാം കാലില്‍ ജനിച്ചാല്‍, മന്ദോത്സാഹിയും, വ്യാപാരഗുണമുള്ളവനും, ധീരനും മുന്‍കോപിയും, മധുരഭക്ഷണപ്രിയനും പരകര്‍മ്മംചെയ്യുന്നവനുമായിരിക്കും. രണ്ടാം കാലില്‍ ജനിച്ചാല്‍ പാനപ്രിയനും ദുഃഖിതനും കൃഷിക്കാരനും പ്രസിദ്ധതനും കീര്‍ത്തിമാനുമാകും. മൂന്നാംകാലില്‍ ജനിച്ചാല്‍ ഭാര്യാപുത്രീദികളെ സംരക്ഷിക്കുന്നവനും ഗണികാപ്രിയനുമാകും. നാലാംകാലില്‍ ജനിച്ചാല്‍ വ്രണരോഗിയും ബഹുപുത്രനുംപാപം ചെയ്യുന്നവനും ശുഭകാര്യങ്ങളില്‍ തത്പരനുമാകും.

Categories: ASTROLOGY, GENERAL