മുട്ടത്തുവര്‍ക്കി സാഹിത്യപുരസ്‌കാരം സി.വി.ബാലകൃഷ്ണന്
On 29 Apr, 2013 At 11:45 AM | Categorized As Awards


2013ലെ മുട്ടത്തുവര്‍ക്കി സാഹിത്യ അവാര്‍ഡിന് നോവലിസ്റ്റും കഥാകൃത്തുമായ സി.വി.ബാലകൃഷ്ണനെ തിരഞ്ഞെടുത്തു.സി.വി.ബാലകൃഷ്ണന്റെ ‘തിരഞ്ഞെടുത്ത കൃതികള്‍ ‘ എന്ന സമാഹാരത്തിനാണ് അവാര്‍ഡ്. 33,333 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മെയ് 28ന് കാസര്‍കോട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി പ്രൊഫ. ടി.എം.സെബാസ്റ്റ്യനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

മലയാളത്തിലെ പ്രസിദ്ധനായ നോവലിസ്റ്റായ മുട്ടത്തു വര്‍ക്കിയുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരം മലയാളകഥാസാഹിത്യത്തിലെ മികച്ച രചനകള്‍ക്കാണ് നല്‍കുക. 1992ല്‍ ഒ. വി വിജയനാണ് ആദ്യ അവാര്‍ഡിന് അര്‍ഹനായത്.

Summary in English:

C V Balakrishnan bags Muttathu Varkey award

Novelist and short story writer C V Balakrishanan bagged 2013 Muttathu Varkey Literary award. Balakrishnan’s collection “Thiranjedutha Krithikal” was the literary work for which the novelist bagged award. The award consists of Rs. 33,333/- along with citation. The award will be handed on the function which will be held on 28th May at Kasargod. The award was declared by Muttathu Varkey Foundation managing trustee Prof. T M Sebastian. The award was formed in memory of the great author of Malayalam, Muttathu Varkey. The first award in 1992 was bagged by ace writer O V Vijayan.

 

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>8 + = 11