ബിജിബാലിന്റെ ഭാര്യ ശാന്തി ബിജിബാല്‍ അന്തരിച്ചു

santhiപ്രശസ്ത നര്‍ത്തകിയും സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യയുമായ ശാന്തി ബിജിബാല്‍ (36) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തലച്ചോറിലെ രക്ത്രസ്രാവമാണ് മരണകാരണം. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ദയ, ദേവദത്ത് എന്നിവരാണ് മക്കള്‍. 2002ലാണ് ബിജിബാലും ശാന്തിയും വിവാഹിതരാകുന്നത്. അറിയപ്പെടുന്ന നര്‍ത്തകിയായിരുന്നു ശാന്തി. വീട്ടില്‍ കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ ‘സകലദേവ നുതേ’ എന്ന പേരില്‍ സരസ്വതി സ്തുതികളുടെ നൃത്ത രൂപം പുറത്തിറക്കിയിരുന്നു. ബിജിബാല്‍ തന്നെയാണ് ഇതിനു സംഗീതം പകര്‍ന്നത്.

നേരത്തെ ബിജിബാല്‍ പുറത്തിറക്കിയ ‘കയ്യൂരുള്ളൊരു സമര സഖാവിന്’ എന്ന പാട്ടിന്റെ വിഡിയോയില്‍ ശാന്തി പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നു.

Categories: LATEST NEWS, MUSIC