മുരുകന്‍ കാട്ടാക്കടയുമായി മുഖാമുഖം

murukan-bks-c

ബഹ്‌റൈന്‍ കേരളീയ സമാജം ഡി സി ബുക്‌സ് പുസ്തകോത്സവത്തോടനുബന്ധിച്ച് മലയാളത്തിന്റെ പ്രിയ കവി മുരുകന്‍ കാട്ടാക്കടയുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. മെയ് 20 ന് വൈകിട്ട് 7.30 ബഹ്‌റൈന്‍ കേരളീയ സമാജം ജൂബിലി ഹാളിലാണ് പരിപാടി. തുടര്‍ന്ന് കുട്ടികള്‍ക്ക് വേണ്ടി സാഹിത്യ പ്രശ്‌നോത്തരി മത്സരവും നടത്തും.

കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായ, കവിയും അദ്ധ്യാപകനുമാണ് മുരുകന്‍ കാട്ടാക്കട. കണ്ണടയ്ക്കുശേഷം മലയാളികള്‍ ഏറ്റുചൊല്ലിയ നിരവധി കവിതകള്‍ ഇദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും പിറന്നു.