മുരുകന്‍ കാട്ടാക്കട മെയ് 19ന് ബഹ്‌റൈന്‍ പുസ്‌കോത്സവത്തില്‍

murukanകണ്ണട, രേണുക എന്നീ കവിതകളൂടെ ആലാപന വൈഭവത്താല്‍ ഒട്ടേറെ ആരാധകരെ നേടിയ കവിയാണ് മുരുകന്‍ നായര്‍ എന്ന മുരുകന്‍ കാട്ടാക്കട. മലയാളത്തിന്റെ കാവ്യസ്വരമായ മുരുകന്‍ കാട്ടാക്കട ബഹ്‌റൈനിലെ എറ്റവും വലിയ പുസ്തകോത്സവത്തില്‍ പങ്കെടുക്കാനെത്തുന്നു. മെയ് 19 ന് നടക്കുന്ന സാംസ്‌കാരികസംഗമത്തിലാണ് അദ്ദേഹം പങ്കെടുക്കുക.

ബഹ്‌റൈന്‍ കേരളീയ സമാജം ഡി സി ബുക്‌സുമായി ചേര്‍ന്നാണ് ബഹ്‌റൈനില്‍ അന്താരാഷ്ട്ര പുസ്തകോത്സവം നടത്തുന്നത്. മെയ് 17 27വരെ ബഹ്‌റൈനിലെ കേരളീയ സമാജം ഡയമണ്ട് ജുബിലീ ഹാളിലാണ് പുസ്തകോത്സവവും അതിനോടനുബന്ധിച്ചുള്ള സാംസ്‌കാരികോത്സവവും നടക്കുക. ഇതില്‍ പങ്കാളികളാകാനും സാഹിത്യസാംസ്‌കാരിക രംഗത്തെ പുതിയ മാറ്റത്തെക്കുറിച്ച് സംവദിക്കാനുമായി ദേശീയവും അന്തര്‍ദേശീയവുമായ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും എത്തുന്നുണ്ട്..

ബഹ്‌റൈനിലെ സാഹിത്യപ്രേമികള്‍ കണ്ണുംനട്ട് കാത്തിരിക്കുന്ന അക്ഷരോത്സവത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക സെഷനുകളും പ്രശ്‌നോത്തരിമത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ മലയാളത്തിനു പുറമേ ഇതര ഭാഷകളിലുള്ള എല്ലാത്തരംപുസ്തകങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്.