‘പുലിമുരുകനിൽ മോഹൻലാൽ പുലിയെ തൊട്ടിട്ടില്ല’ എനിക്കറിയാമെന്ന് മന്ത്രി ജി സുധാകരൻ

sudakaran

പുലിമുരുകൻ സിനിമയിൽ മോഹൻലാൽ പുലിയെ തൊട്ടിട്ടില്ലെന്നും ഇക്കാര്യം തനിക്ക് വ്യക്തമായി അറിയാമെന്നും മന്ത്രി ജി സുധാകരൻ. ചെമ്മീൻ സിനിമയുടെ 50 ാം വാർഷികാഘോഷത്തിന്‍റെ സ്വാഗതസംഘ രൂപീകരണത്തിനിടെയാണ് മന്ത്രി മോഹൻലാലിനെതിരെ തുറന്നടിച്ചത്.
നേരത്തെ സൂപ്പർ സ്റ്റാറുകളുടെ പ്രതിഫലത്തെക്കുറിച്ച് അദേഹം വിവാദപരാമർശങ്ങൾ നടത്തിയിരുന്നു. നൂറു കോടി മുടക്കി സിനിമയെടുക്കുന്നതാണ് ഇവിടത്തെ വലിയ കാര്യം. രണ്ടു കോടി മുടക്കി സിനിമയെടുത്താലും അതുന്നയിക്കുന്ന പ്രശ്നമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തും

Categories: LATEST NEWS, MOVIES