DCBOOKS
Malayalam News Literature Website

ലൂസിഫര്‍ ടീസര്‍ പുറത്തിറങ്ങി

നടന്‍ പൃഥ്വീരാജ് സുകുമാരന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ലൂസിഫറിന്റെ ടീസര്‍ പുറത്തുവന്നു. പൃഥ്വിയുടെ ആദ്യസംവിധാനസംരംഭമാണ് ലൂസിഫര്‍. നടന്‍ മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

സ്റ്റീഫന്‍ നെടുംപള്ളി എന്ന രാഷ്ട്രീയക്കാരനായാണ് ലൂസിഫറില്‍ മോഹന്‍ലാല്‍ എത്തുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ്, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ആശീര്‍വാദ് മൂവീസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുജിത് വാസുദേവാണ് ഛായാഗ്രഹണം. മാര്‍ച്ച് 28-ന് ചിത്രം തീയറ്ററുകളില്‍ എത്തും.

Comments are closed.