മോഹന്‍ലാലും കൂതറയാകുന്നു
On 19 Aug, 2013 At 04:33 PM | Categorized As Movies

mohanlal-in-koothara
വിനീത് ശ്രീനിവാസന്‍ , ആസിഫ് അലി, സണ്ണി വെയ്ന്‍ , മനു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സെക്കന്‍ഡ് ഷോ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറ എന്ന സിനിമയില്‍ അഭിനയിക്കാന്‍ കൂതറകളെ തേടി ഒരു ഓണ്‍ലൈന്‍ പരസ്യം വന്നിരുന്നു. അപേക്ഷ അയച്ച കൂതറകളില്‍നിന്ന് അമ്പതുപേരെ തിരഞ്ഞെടുത്തതായി സംവിധായകന്‍ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോളിതാ കൂതറ ക്യാമ്പില്‍നിന്ന് ഒരു പുതിയ വാര്‍ത്ത. സാക്ഷാല്‍ മോഹന്‍ലാലുമുണ്ടത്രേ കൂതറയാകാന്‍ …

ചിത്രത്തില്‍ ലാലിന് നായക കഥാപാത്രമല്ലെങ്കിലും പ്രാധാന്യം ഒട്ടും കുറവല്ലെന്നാണ് കേള്‍ക്കുന്നത്. കഥയിലെ നിര്‍ണ്ണായക വഴിത്തിരിവുകളിലെല്ലാം ഈ കഥാപാത്രത്തിന്റെ സാന്നിധ്യമുണ്ടാവും. സെക്കന്‍ഡ് ഷോ തിരക്കഥാകൃത്തായ വിനിവിശ്വലാല്‍ തന്നെയാണ് കൂതറ തിരക്കഥയും ഒരുക്കുന്നത്.

Summary in English:

Mohanlal Turns Koothara

Director Sreenath Rajendran was in search of Kootharas for his upcoming movie Koothara (Bad man). He posted an advertisement and selected more than 50 actors. But the latest buzz is that super star Mohanlal will be one of the kootharas in the film. Though he is not the leading character, he has something crucial to do for the movie. Other stars include Vineeth Sreenivasan, Asif Ali, Sunny Wain and Manu.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>+ 9 = 12