തിരുവനന്തപുരത്തു നടക്കുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ മലയാളത്തിന്‍റെ പ്രിയതാരം മോഹന്‍ലാല്‍. ഡിസംബര്‍ ഏഴിന് ഉച്ച കഴിഞ്ഞാണ് മോഹന്‍ലാല്‍ മേളയിലെത്തുന്നത്. ലാലിനു പുറമേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ രചിച്ച ഇനി ഇന്ത്യ: 21ാം നൂറ്റാണ്ടിലെ ലോകം എന്ന പുസ്തകം പ്രകാശനം ചെയ്യും.
വൈകിട്ട് അഞ്ചരയ്ക്ക് മേളയിലെത്തുന്ന വിശിഷ്ടാതിഥികള്‍ സിബി മലയില്‍, ഷാജി എന്‍ കരുണ്‍, ശ്രീകുമാരന്‍ തമ്പി, രാജേഷ് പിള്ള, ഷമ്മി തിലകന്‍, സിദ്ധാര്‍ത്ഥ് ശിവ, ജോസ് കെ മാനുവല്‍ എന്നിവരാണ്. തിലകന്‍ ഓര്‍മ്മ, സ്മരണ എന്ന സമാഹാരവും ജോസ് കെ മാനുവല്‍ രചിച്ച ന്യൂജനറേഷന്‍ സിനിമ എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്യും.
ബിഗ് ഷെഫ് നൗഷാദിന്റെ പാചക പ്രദര്‍ശനമാണ് ഡിസംബര്‍ ഏഴാം തീയതി മേളയുടെ മറ്റൊരു ആകര്‍ഷണം.





