സോ​​ഷ്യ​​ൽ​​മീ​​ഡി​​യ​​യിൽ നി​​റ​​ഞ്ഞു​​നി​​ന്ന​​ നടൻ മോഹൻലാൽ , നടി മംമ്ത

mohan-lal

മുൻനാളുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മികച്ച താരങ്ങളെ കണ്ടെത്തിയിരിക്കുന്നത് പുതിയ സിനിമയിലെ അഭിനയത്തിന്‍റെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ അല്ല. സിനിമാസമരത്തെ തുടർന്ന് ടെലിവിഷൻ പരിപാടികളിലും സിനിമയുടെ അണിയറയിലും പുരസ്കാരരാവുകളിലും പരസ്യചിത്രങ്ങളിലും സോഷ്യൽമീഡിയകളിലുമൊക്കെ നിറഞ്ഞുനിന്നവരിൽ നിന്നാണ് ഇത്തവണ മികച്ച താരങ്ങളെ കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞമാസത്തെ താരങ്ങളെ റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയിരിക്കുന്നത്. മാധ്യമചലച്ചിത്രമേഖലയിലെ പ്രമുഖരടങ്ങുന്ന ജൂറിയാണ് മികച്ചവരെ കണ്ടെത്തുന്നത്. ജൂറി തെരഞ്ഞെടുത്ത പട്ടികയിലെ നടൻമാരും നടിമാരും ഇവർ.

സിനിമയുടെ അണിയറയിലും പുരസ്കാരരാവുകളിലും പരസ്യചിത്രങ്ങളിലും സോഷ്യൽമീഡിയകളിലുമൊക്കെ നിറഞ്ഞുനിന്ന നടന്മാരിൽ മോഹൻലാലാണ് ഒന്നാം സ്ഥാനത്ത്. ദുൽഖർ സൽമാൻ രണ്ടാമതെത്തിയപ്പോൾ മമ്മൂട്ടിയാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് ദിലീപും അഞ്ചാം സ്ഥാനത്ത് പ്രിഥ്വിരാജുമാണ്.
സിനിമയ്ക്ക് പുറത്തെ ഇടപെടലുകളിലൂടെ നടിമാരിൽ മമതയാണ് അമെയ്സിങ് സ്റ്റാർസിൽ ഒന്നാമത്. കാവ്യാ മാധവൻ രണ്ടാം സ്ഥാനത്തും, നവ്യാ നായർ മൂന്നാം സ്ഥാനത്തും മഞ്ജു വാര്യർ നാലാം സ്ഥാനത്തുമാണ്.

Categories: MOVIES