കൊച്ചി ബിനാലെ ഗസല്‍ സാന്ദ്രമാകും
കെച്ചി ബിനാലെയ്ക്ക് മാറ്റുകൂട്ടാന്‍ മെഹ്ബൂബിന്റെ ശിഷ്യരും ആരാധകരും ഫോര്‍ട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലുമുള്ള പത്തോളം വേദികളില്‍ ഗസലുകള്‍ അവതരിപ്പിക്കും. മട്ടാഞ്ചേരിയിലെ മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയും മറ്റ് സംഗീത സംഘടനകളും ചേര്‍ന്നാണ് കലാപരിപാടികള്‍ അവതരിപ്പിക്കുന്നത്.
പരമ്പരാഗത ഇന്ത്യന്‍ സംഗീതത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന എം.എം ഓര്‍ക്കസ്ട്രയാണ് ഗസല്‍ പരിപാടികളില്‍ മുഖ്യപങ്ക് വഹിക്കുക. എം.എം. ഓര്‍ക്കസ്ട്ര മുഹമ്മദ് റാഫിയുടെ സ്മരണാര്‍ഥം കഴിഞ്ഞ മുമ്പത്തിരണ്ട് വര്‍ഷമായി മട്ടാഞ്ചേരിയില്‍ റാഫി നൈറ്റ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 14 ന് മട്ടാഞ്ചേരി ടൗണ്‍ഹാളില്‍ നടക്കുന്ന റാഫി നൈറ്റ് ബിനാലെയുടെ ഭാഗമാണ്.













