ഉണർവിനും ഉന്മേഷത്തിനും മിന്റി ലെമൺ ജ്യൂസ്

minty

ചൂട് കൊണ്ട് ഒരു രക്ഷയുമില്ല അല്ലെ ? ചൂട് കാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തെ തണുപ്പിക്കാൻ വെള്ളം കുടിക്കുന്നതോടൊപ്പം മിന്റി ലെമൺ ജ്യൂസ് കൂടി ഒന്ന് കുടിച്ചു നോക്കൂ. ശരീരത്തിന് ഉണർവ്വും ഉന്മേഷവും തരാൻ ഈ മിന്റി ലെമൺ ജ്യൂസിന് സാധിക്കും. ഈ ജ്യൂസ് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. ഒന്ന് ടേസ്റ്റ് ചെയ്തു നോക്കൂ.

ചേരുവകള്‍

1. ചെറുനാരങ്ങ – 3 എണ്ണം
2. പുതിനയില
(അരിഞ്ഞത്) – 10 എണ്ണം
3. പഞ്ചസാര – ഒരു കപ്പ്
4. വെള്ളം – ഒരു കപ്പ്
5. പൊടിച്ച് ഐസ് – കുറച്ച്

പാകം ചെയ്യുന്ന വിധം

1. പഞ്ചസാരയും വെള്ളവും ചേര്‍ത്തു ചൂടാക്കി പാനി തയ്യാ റാക്കി തണുപ്പിക്കുക.
2. ചെറുനാരങ്ങ നാലാക്കിയതും പുതിനയിലയുംകൂടി മിക്‌സി യിലടിച്ച് അരിക്കുക.
3. ഇവ രണ്ടുംകൂടി ചേര്‍ത്തിളക്കി പൊടിച്ച ഐസിട്ട ഗ്ലാസ്സു കളില്‍ പകര്‍ത്തി വിളമ്പുക.

Categories: COOKERY