കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് ജന്മനാട്ടില്‍ സ്മാരകം
On 8 Dec, 2012 At 08:00 AM | Categorized As Art and Culture

cartoonist shankarവരകളുടെ തമ്പുരാന്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന് ജന്മനാടായ കൃഷ്ണപുരത്ത് സ്മാരകമൊരുങ്ങുന്നു. കൃഷ്ണപുരം മ്യൂസിയം ആന്‍ഡ് ആര്‍ട്ട് ഗാലറി ഏറ്റെടുത്ത് മഹാനായ കാര്‍ട്ടൂണിസ്റ്റിന് ഉചിതമായ സ്മാരകമൊരുക്കാന്‍ കേരളാ ലളിതകലാ അക്കാദമി തീരുമാനിച്ചു. കെട്ടിടം മാര്‍ച്ചില്‍ ലളിത കലാ അക്കാദമിക്ക് കൈമാറാനാണു പദ്ധതി.
ആലപ്പുഴ ജില്ലയില്‍ കായംകുളത്തിന് അടുത്ത് കൃഷ്ണപുരത്ത് നിര്‍മ്മാണത്തിന്റെ അന്ത്യഘട്ടത്തിലിരിക്കുന്ന മ്യൂസിയം സന്ദര്‍ശിച്ച് അക്കാദമി സെക്രട്ടറി കെ എ ഫ്രാന്‍സിസും ശ്രീമൂലനഗരം മോഹനനും സൗകര്യങ്ങള്‍ വിലയിരുത്തി. നിര്‍ദ്ദിഷ്ട സ്മാരകത്തില്‍ ശങ്കറിന്റെ പ്രതിമ സ്ഥാപിക്കും. അദ്ദേഹത്തിന്റെ പ്രശസ്തമായ കാര്‍ട്ടൂണുകളും അദ്ദേഹമാരംഭിച്ച ശങ്കേഴ്‌സ വീക്കിലിയുടെ ലക്കങ്ങളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. കുട്ടികള്‍ക്കു വേണ്ടുയുള്ള ഒരു മ്യൂസിയവും പദ്ധതിയില്‍ ഉള്‍പ്പെടും.
എം എല്‍ എ സി കെ സദാശിവന്റെ ശ്രമഫലമായി ലഭിച്ച മൂന്നുകോടി രൂപ മുടക്കിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. അദ്ദേഹവും സാംസ്‌കാരിക വകുപ്പു മന്ത്രി കെ സി ജോസഫും ലളിതകലാ അക്കാദമി അധികൃതരുമായ നടത്തിയ ചര്‍ച്ചയിലാണ് ഏറ്റെടുക്കാനുള്ള അന്തിമ തീരുമാനമുണ്ടായത്.

 

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>3 + 8 =