മഞ്ചേരിയിൽ പുതുവർഷാഘോഷത്തിന് മാറ്റുകൂട്ടി ജനുവരി ഒന്നുമുതൽ ഡി സി ബുക്സ് മെഗാ ബുക്ക് ഫെയർ

 

book-fairപുതുവർഷപ്പുലരിയെ പുസ്തകങ്ങൾ കൊണ്ട് സ്വാഗതം ചെയ്ത് മഞ്ചേരി നിവാസികൾ . 2017 ജനുവരി ഒന്നിന് ഡി സി ബുക്‌സ് മഞ്ചേരിയിൽ മെഗാപുസ്തകമേളയ്ക്ക് തുടക്കം കുറിക്കുന്നു. മഞ്ചേരി നിവാസികളുടെ പുതുവർഷാഘോഷത്തിന് മാറ്റുകൂട്ടി ജനുവരി 1 മുതൽ 20 വരെയാണ് ഡി സി ബുക്സ് മഞ്ചേരിയിലെ കച്ചേരിപ്പടി ബസ്‌സ്റ്റാൻഡ് കോംപ്ലക്സിൽ മെഗാ പുസ്തകമേളയ്ക്ക് തുടക്കം കുറിക്കുന്നത്.

വൈവിധ്യമാര്‍ന്നതും മെച്ചപ്പെട്ടതുമായ ഫിക്ഷന്‍, നോണ്‍-ഫിക്ഷന്‍, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍, ആത്മകഥ/ ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ്തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങി പുസ്തകങ്ങളുടെ അതി വിപുലമായ ശേഖരണങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ മേഖലകളിലുള്ള ബെസ്റ്റ് സെല്ലറുകളും ഏറ്റവും പുതിയ പുസ്തകങ്ങളും കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക വിഭാഗവും ഈ മേളയിലുണ്ട്. മാറിക്കൊണ്ടിരിക്കുന്ന പാഠ്യപദ്ധതി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള മികച്ച പുസ്തകങ്ങളുടെ ശേഖരമണ് ഈ വിഭാഗത്തിലുള്ളത്.

കൂടാതെ, സമ്പൂര്‍ണ്ണ കൃതികള്‍, നൂറ്റാണ്ടുപഞ്ചാംഗം,പുരാണിക് എന്‍സൈക്ലോപീഡിയ, ശബ്ദതാരാവലി, കേരളസ്ഥലവിജ്ഞാനകോശം, നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും, വിവിധതരം ഡിക്ഷ്ണറികള്‍ തുടങ്ങി റഫറന്‍സ് പുസ്തകങ്ങളുെട വിപുലമായശേഖരംതെന്ന ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാര്‍ന്നതും മികച്ചതുമായ പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ സ്വന്തമാക്കുവാനുള്ള സുവര്‍ണ്ണാവസരമാണിത്.

കൂടുതൽ വിവരങ്ങൾക്ക് – 0493 – 3221006 , 9946109671 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Categories: LATEST EVENTS