DCBOOKS
Malayalam News Literature Website

ജോസഫ് അന്നംകുട്ടി ജോസ് അബുദാബിയില്‍ എത്തുന്നു

ബെസ്റ്റ് സെല്ലറായി മാറിക്കഴിഞ്ഞ ദൈവത്തിന്റെ ചാരന്മാര്‍ എന്ന പുതിയ കൃതിയുടെ വിശേഷങ്ങളുമായി മോട്ടിവേഷണല്‍ സ്പീക്കറും അഭിനേതാവും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസ് അബുദാബിയിലെത്തുന്നു. ജൂണ്‍ 28-ാം തീയതി അബുദാബിയിലെ മദിനാത് സയേദിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വെച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ജോസഫ് അന്നംകുട്ടി ജോസുമായുള്ള സംവാദമാണ് പരിപാടിയുടെ മുഖ്യആകര്‍ഷണം. ഒപ്പം പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക്  ദൈവത്തിന്റെ ചാരന്‍മാര്‍ എന്ന കൃതി ജോസഫ് അന്നംകുട്ടിയുടെ കൈയ്യൊപ്പോടെ സ്വന്തമാക്കുകയും ചെയ്യാം.

വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ തനിക്ക് ലഭിച്ച അറിവും അനുഭവങ്ങളും വായനക്കാര്‍ക്കായി പങ്കുവെക്കുകയാണ് ജോസഫ് അന്നംകുട്ടി ജോസ് ദൈവത്തിന്റെ ചാരന്‍മാര്‍ എന്ന കൃതിയിലൂടെ. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.