റംസാനിലെ പത്തിരിപ്പെരുമ


pathiri

 ഇറച്ചിപ്പത്തിരി മുട്ട മുക്കിയത് 

ചേരുവകള്‍

1. മൈദപ്പൊടി – 1 കപ്പ്
2. ആട്ടപ്പൊടി – 1 കപ്പ്
3. വേവിച്ച ഇറച്ചി (ബീഫ് അല്ലെങ്കില്‍ മട്ടണ്‍)നുറുക്കിയത് – ¾ കപ്പ്
4. സവാള അരിഞ്ഞത് – 2 കപ്പ്
5. പച്ചമുളക് ചെറുതായി അരിഞ്ഞത് – 4 എണ്ണം
6. വെളുത്തുള്ളി ചതച്ചത് – ½ ടീസ്പൂണ്‍
7. ഇഞ്ചി ചതച്ചത് – ½ ടീസ്പൂണ്‍
8. മല്ലിയില നുറുക്കിയത് – അല്പം
9. മഞ്ഞള്‍പ്പൊടി – ¼ ടീസ്പൂണ്‍
10. ഗരംമസാലപ്പൊടി – ½ ടീസ്പൂണ്‍
11. മുട്ട – 2 എണ്ണം
12. പഞ്ചസാര – 1 ടേബിള്‍സ്പൂണ്‍
13. നെയ്യ് – 1 ടീസ്പൂണ്‍
14. എണ്ണ – 1 ടേബിള്‍സ്പൂണ്‍
+ വറുക്കാന്‍ ആവശ്യമുള്ളത്രയും
15. ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്നവിധം
മൈദയും ആട്ടയും നെയ്യും ആവശ്യത്തിന് ഉപ്പും ചേര്‍ത്തു യോജിപ്പിക്കുക. ആവശ്യത്തിനുള്ള വെള്ളവും ചേര്‍ത്ത് ഇതു കട്ടിയായി കുഴച്ചുവയ്ക്കുക.

ഫില്ലിങ്ങിനുള്ള മസാല: ഒരു പാത്രം അടുപ്പില്‍ വച്ച് ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. അതില്‍ സവാള, പച്ചമുളക്, മല്ലിയില, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി എന്നിവയും വേവിച്ച ഇറച്ചിയും ഉപ്പും ചേര്‍ത്തു നന്നായി ഇളക്കുക. അരക്കപ്പ് വെള്ളവും ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ അടച്ചു വയ്ക്കുക. നന്നായി ഇളക്കി വെള്ളമയമില്ലാതെ വറ്റിച്ചെടുക്കുക.

കുഴച്ചുവച്ച മാവെടുത്തു ചെറുനാരങ്ങാ വലുപ്പത്തില്‍ ഉരുളകളാക്കി വലിയ പപ്പടത്തിന്റെ വലുപ്പത്തില്‍ പരത്തുക. പരത്തിയ ഒരു മാവിന്റെ മുകളില്‍ അല്പം ഇറച്ചിമസാലയെടുത്തു വയ്ക്കുക. പരത്തിയ മറ്റൊരു മാവെടുത്ത് അതിന്റെ മുകളില്‍ വച്ച് ചുറ്റും അമര്‍ത്തി, പിരിയടുക്കുക. പരത്തിയ എല്ലാ മാവുകൊണ്ടും ഇങ്ങനെ ചെയ്യുക. ഈ ഇറച്ചിപ്പത്തിരികള്‍ ചൂടായ എണ്ണയില്‍ വറുത്തു കോരുക.

കോഴിമുട്ടകള്‍ പൊട്ടിച്ച് പഞ്ചസാര ചേര്‍ത്തു നന്നായി യോജിപ്പിച്ച് കലക്കി വയ്ക്കുക. വറുത്തുവച്ച ഇറച്ചിപ്പത്തിരി ഓരോന്നും ഈ കൂട്ടില്‍ മുക്കുക. ചൂടായ കല്ലില്‍ അല്പം നെയ്യോ എണ്ണയോ പുരട്ടി ഈ ഇറച്ചിപ്പത്തിരി ഓരോന്നും തിരിച്ചും മറിച്ചും ഇട്ടു വാട്ടിയെടുക്കുക.

Categories: COOKERY