എം.ഡി.ആര്‍ ഡെ എന്‍.എസ് .മാധവന്‍ ഉദ്ഘാടനം ചെയ്തു

mdrday-inaguവിശ്രുത സംഗീതജ്ഞന്‍ എം.ഡി.രാമനാഥന്റെ സ്മരണയ്ക്കായി എഴുത്തുകാരന്‍ കൃഷ്ണമൂര്‍ത്തിയുടെ സംഘാടനത്തില്‍ തൃപ്പൂണിത്തറ കേന്ദ്രമാക്കി 2003 മുതല്‍ വര്‍ഷം തോറും ആചരിച്ചു പോരുന്ന എം.ഡി.ആര്‍ ഡെ പ്രശസ്തസാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ ഉദ്ഘാടനം ചെയ്തു. മഹാനായ സംഗീതജ്ഞനോടുള്ള ആദരസൂചകമായി സ്വന്തം നിലയ്ക്ക് ഇപ്രകാരം ഒരു ഒരനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ച് പോരുന്ന കൃഷ്ണമൂര്‍ത്തിയുടെ കലാസപര്യ ഏറെ പ്രശംസാര്‍ഹമാണെന്ന് എന്‍ എസ് മാധവന്‍ പ്രസ്താവിച്ചു.

മെയ് 27ന് എന്‍.എം.ഫുഡ് വേള്‍ഡ് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന പതിനഞ്ചാമത് അനുസ്മരണ സമ്മേളനത്തില്‍ നാട്യാചാര്യന്‍ വി.പി.ധനഞ്ജയന്‍ ,സംഗീതജ്ഞന്‍ പ്രൊഫ .പി.ആര്‍ . കുമാരകേരളവര്‍മ്മ എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി .സംഗീത കലയോട് എം.ഡി.ആര്‍ പുലര്‍ത്തിയിരുന്ന കറ കളഞ്ഞ അര്‍പ്പണബോധത്തെ ഇരുവരും അനുസ്മരിച്ചു .സമ്മേളനത്തെ തുടര്‍ന്ന് ശ്രീവത്സന്‍ .ജെ .മേനോന്‍ സംഗീതക്കച്ചേരി അവതരിപ്പിച്ചു. ഇടപ്പള്ളി അജിത്കുമാര്‍ വയലിനിലും നാഞ്ചില്‍ അരുള്‍ മൃദംഗത്തിലും വെല്ലത്തഞ്ചൂര്‍ ശ്രീജിത്ത് ഘടത്തിലും പിന്നണി സംഗീതം നല്‍കി.

Categories: LATEST EVENTS