മഴവില്ലഴകില്‍ അമ്മ വരുന്നത് 6.1 കോടി രൂപയ്ക്ക്
On 28 Mar, 2013 At 01:49 PM | Categorized As Movies, Top Reads

ഷാര്‍ജയിലും കൊച്ചിയിലും താര സംഘടനയായ അമ്മ നടത്തുന്ന മെഗാഷോയ്ക്ക് റിക്കോര്‍ഡ് സാറ്റലൈറ്റ് അവകാശ തുക. ചരിത്രത്തില്‍ ഇതുവരെ ഒരു ചാനലും നല്‍കിയിട്ടില്ലാത്ത തുക നല്‍കി സംപ്രേഷണാവകാശം കരസ്ഥമാക്കിയത് മഴവില്‍ മനോരമയാണ്. ആറു കോടി പത്തുലക്ഷം രൂപ അമ്മയ്ക്ക് നല്‍കിയാണ് ഈ പ്രെസ്റ്റീജിയസ് ഷോ മഴവില്‍ മനോരമ സ്വന്തമാക്കിയത്. ഷോയുടെ മറ്റു ചിലവുകളും വഹിക്കുന്നത് ചാനലായിരിക്കും. താരങ്ങളെ വിട്ടുകൊടുക്കുക എന്നത് മാത്രമാണ് അമ്മയുടെ ഉത്തരവാദിത്വം. ഷോ നടത്തി ടെലിക്കാസ്റ്റ് ആകുമ്പോഴേക്കും ചിലവ് പത്തു കോടി കവിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ചാനലുമായുള്ള പങ്കാളിത്തം കൂടി കണക്കിലെടുത്താണ് പരിപാടിയ്ക്ക് മഴവില്ലഴകില്‍ അമ്മ എന്ന് പേരിട്ടിരിക്കുന്നത്. കവിത തുളുമ്പുന്ന പേരു സമ്മാനിച്ചത് പ്രമുഖ താരം നെടുമുടി വേണുവാണ്. ഏപ്രില്‍ അഞ്ചിന് ഷാര്‍ജയിലും ഏപ്രില്‍ ഏഴിന് കൊച്ചിയിലും നടക്കുന്ന ഷോ ഏപ്രില്‍ അവസാനം മഴവില്ലില്‍ സംപ്രേഷണം ചെയ്യും. ഇത് സംപ്രേഷണം ചെയ്യുന്നതുവരെ മറ്റ് ചാനലുകളുടെയും സംഘടനകളുടെയും താരനിശയില്‍ പങ്കെടുക്കരുതെന്ന് അമ്മയിലെ അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴവില്ലില്‍ ടെലിക്കാസ്റ്റ് ചെയ്യുമ്പോള്‍ റേറ്റിംഗ് ഉയരാന്‍ വേണ്ടിയാണ് ഈ നിയന്ത്രണം.

സംഘടനയിലെ അംഗങ്ങളുടെ ക്ഷേമത്തിനായുള്ള ഫണ്ട് ലക്ഷ്യമാക്കി നടത്തുന്ന മെഗാ ഷോയുടെ ലോഗോ പ്രകാശനം പ്രസിഡന്റ് ഇന്നസെന്റ് എറണാകുളം അബാദ് പ്ലാസ ഹോട്ടലില്‍ നിര്‍വഹിച്ചു. റിഹേഴ്‌സലുകള്‍ ആരംഭിച്ചു. ഷോയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് ടി.കെ.രാജീവ് കുമാറും ഇവന്റ് കോര്‍ഡിനേറ്റര്‍ ഇടവേള ബാബുവുമാണ്. റിഹേഴ്‌സല്‍ ക്യാമ്പ് ഡയറക്ടറായി നെടുമുടി വേണുവും സജീവമായി രംഗത്തുണ്ട്.

സംഘടനയില്‍ സജീവമായവരും അല്ലാത്തവരുമായവരില്‍ നിന്ന് തിരഞ്ഞെടുത്ത 65ഓളം പേര്‍ ഷോയുടെ ഭാഗമാകും. എഴുപത്തഞ്ചോളം സാങ്കേതിക പ്രവര്‍ത്തകര്‍ മഴവില്ലഴകില്‍ അമ്മയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കലാസംവിധാനത്തിന്റെയും സ്റ്റേജിന്റെയും ചുമതല സാബു സിറിളിനാണ്. മേക്കപ്പ് പട്ടണം റഷീദും വസ്ത്രാലങ്കാരം കെ.ബി.സതീശനും നിര്‍വ്വഹിക്കും. എം.രഞ്ജിത്താണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

നൂറ് വയസ്സ് തികയുന്ന ഇന്ത്യന്‍ സിനിമയ്ക്കുള്ള ആദരമായിട്ടാണ് മെഗാ ഷോ അവതരിപ്പിക്കുന്നതെന്ന് ഷോ ഡയറക്ടര്‍ ടി.കെ.രാജീവ് കുമാര്‍ പറഞ്ഞു. സംഘടന ഇന്ത്യക്ക് പുറത്ത് ഒരു ഷോ നടത്തുന്നത് ആദ്യമായാണ്. നൃത്തം, പാട്ട്, തമാശ എന്ന പതിവുരീതി ഉപേക്ഷിച്ച് തികച്ചും വ്യത്യസ്തമായാണ് ഷോ ഒരുക്കുന്നതെന്നും രാജീവ് കുമാര്‍ പറയുന്നു. അഞ്ച് മണിക്കൂര്‍ നീളുന്ന ഷോ പ്രേക്ഷര്‍ക്ക് പുതിയ അനുഭവമായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കുന്നു. ഷാര്‍ജയില്‍ ടിക്കറ്റ് വെച്ചാണ് ഷോ നടത്തുന്നത്. കൊച്ചിയില്‍ പാസ്സുകള്‍ മുഖേന നിയന്ത്രിക്കും.

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ഇളമുറക്കാര്‍ വരെ റിഹേഴ്‌സലില്‍ സജീവമായതോടെ മലയാളസിനിമ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചിരിക്കുകയാണ്. കൊച്ചിയില്‍ തമ്പടിച്ച താരങ്ങളെ കാണാനും പുതിയ പദ്ധതികള്‍ ചര്‍ച്ച ചെയ്യാനുമായി പ്രമുഖ സാങ്കേതിക പ്രവര്‍ത്തകര്‍ വന്നുപോയിരിക്കുന്നതിനാല്‍ എറണാകുളം സിനിമാ നഗരമായി മാറിയിരിക്കുകയാണിപ്പോള്‍.

Summary in English:

Ten crore on mega star show of AMMA

Star nights to be held in Sharjah and Kochiby star association AMMA has bagged record break satellite rights. The mega show will be telecasted in Mazhavil Manorama channel. And guess how much the association has asked for the satellite right of the programme? Six crore and ten lakh rupees!! Yes!! The channel has bagged the satellite rights of the programme in more than 6 crore rupees!! Other expenses on the show will also be spent by the channel itself. The total spending on the whole show is calculated around ten crore rupees. The programme is named as “Mazhavil azhakil AMMA” considering channel’s contribution to the programme. The show is conducted to collect fund to lend hand to the members of AMMA who are in need. The logo of the show was released by AMMA president and actor Innocent at Ernakulam Abad Plaza Hotel. Show director T K Rajeev Kumar said that the show is a tribute to Indian cinema which has completed 100 years. Around 65 artists of Malayalam film fraternity will take part in this mega show. The art direction of the show is handled by Sabu Cyril. Mammootty, Mohanlal, Dileep, Jayaram and other artists have already started rehearsal for the programme.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>3 + 3 =