തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഡി സി ബുക്സ് പുസ്തകമേളയില്‍ ടി പി കുഞ്ഞിക്കണ്ണന്, കെ രമ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ മായുന്നു മഞ്ഞും മഴയും പ്രകാശിപ്പിക്കും. ജൂലൈ 6 ന് വൈകിട്ട് 5.30 നടക്കുന്ന സാംസ്കാരികസമ്മേളനത്തിലാണ് പുസ്തകപ്രകാശനം. ഡോ.ബി ഇക്ബാല്‍, ടി പി കുഞ്ഞിക്കണ്ണന്, കെ രമ , കെ കെ കൃഷ്ണകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
കാലാവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രവും രാഷ്ട്രീയവും പരിചയപ്പെടുത്തുന്ന പുസ്തകമാണ് ‘മായുന്നു മഞ്ഞും മഴയും‘. ആഗോള താപനവും കാലാവസ്ഥാമാറ്റങ്ങളും ഇന്നൊരു യാഥാര്‍ഥ്യമാണ്. ഇവ താളം തെറ്റിയ മഴ , കടുത്ത വേനല്‍ , കൊടുങ്കാറ്റുകള്‍ , ഭക്ഷ്യക്ഷാമം ,തുടങ്ങിയ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിട വരുത്തുമെന്ന് ശാസ്ത്രലോകം പൊതുവില്‍ അംഗീകരിച്ചു കഴിഞ്ഞതുമാണ്. ആഗോളതാപനവും , കാലാവസ്ഥാ മാറ്റവും എന്താണെന്നും എങ്ങനെയാണെന്നും ശാസ്ത്രീയമായി വിശദീകരിക്കാനാകും. എന്നാല്‍ അതിനുള്ള കാരണവും പരിഹാരവും രാഷ്ട്രീയമായി തന്നെ മനസിലാക്കേണ്ടതുണ്ട്. ഇതിനായുള്ള രാഷ്ട്രീയ ചര്‍ച്ചകളും പരിപാടികളും അനിവാര്യമാണ്.അത്തരം ചര്‍ച്ചകള്‍ക്കും നിലപാടുകള്‍ക്കും അതുവഴി ഉയര്‍ന്നുവരുന്ന സമര മുഖങ്ങള്‍ക്കും ശക്തിപകരുന്ന രചനയാണ് ‘മായുന്നു മഞ്ഞും മഴയും‘.
ജൂലൈ 1ന് ആരംഭിച്ച ഡി സി ബുക്സ് പുസ്തകമേളയില്‍ അന്തര്‍ദേശീയ ദേശീയ- പ്രാദേശിക തലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടെയും പുസ്തകങ്ങള്‍ ലഭ്യമാകും. ഫികഷ്ന്, നോണ്ഫികഷ്ന്, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്സ്, കവിത, നാടകങ്ങള്‍, ആത്മകഥ/ ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ് തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങി വിവിധ മേഖലകളിലുള്ള ബെസ്റ്റ് സെല്ലറുകളും ഏറ്റവും പുതിയ പുസ്തകങ്ങളും ലഭ്യമാണ്. കൂടാതെ, സമ്പൂര്‍ണ്ണ കൃതികള്‍, ജ്യോതിഷ്മതി നൂറ്റാണ്ടുപഞ്ചാംഗം, പുരാണിക് എന്‍സൈക്ലോപീഡിയ, വിവിധതരം ഡിക്ഷ്ണറികള്‍ തുടങ്ങി റഫറന്‍സ് പുസ്തകങ്ങളുടെ വിപുലമായ ശേഖരംതന്നെ ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങള്‍ 50 % വരെ വിലക്കിഴിവില്‍ ഈ മേളയില്‍ നിന്നും വായനക്കാര്‍ക്ക് സ്വന്തമാക്കാം. രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെയാണ് പുസ്തകമേള.