സി വി രാമന്‍പിള്ളയുടെ ജന്മവാര്‍ഷികം

19മലയാളത്തിന്റെ വാള്‍ട്ടര്‍ സ്‌കോട്ട് എന്നറിയപ്പെടുന്ന സി വി രാമന്‍പിള്ള 1858 മെയ് 19ന് തിരുവനന്തപുരത്ത് കോച്ചുകണ്ണച്ചാര്‍ വീട്ടില്‍ ജനിച്ചു. അച്ഛന്‍ പനവിളാകത്ത് നീലകണ്ഠപ്പിള്ളയും അമ്മ പാര്‍വതിപ്പിള്ളയുമായിരുന്നു. തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ ജോലിക്കാരായിരുന്നു അച്ഛനും അമ്മയും.

1881ല്‍ ബി.എ പാസായി. നാട് വിട്ട് ഹൈദരാബാദിലേക്ക് പോയി. കേരള പേട്രിയറ്റ് എന്നൊരു പത്രം കുറച്ചു കാലം നടത്തിയിരുന്നു. ഹൈക്കോടതിയില്‍ ചെറിയൊരു ജോലി കിട്ടിയതിനെ തുടര്‍ന്ന് നിയമപഠനത്തിന് ലോ കോളേജില്‍ ചേര്‍ന്നു. അതും പ്ലീഡര്‍ പരീക്ഷയും ഒന്നും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഹൈക്കോടതിയില്‍ ശിരസ്തദാറായി ഉയരുകയും പിന്നീട് 1905ല്‍ ഗവണ്മെന്റ് പ്രസ്സില്‍ സൂപ്രണ്ടായി ജോലിയില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

1918ല്‍ തിരുവിതാംകൂര്‍ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അദ്ധ്യക്ഷനായി. പരീക്ഷാ ബോര്‍ഡ് മെമ്പറായി കുറച്ചു കാലം ജോലി ചെയ്തു. മലയാളിസഭയില്‍ പ്രവര്‍ത്തിച്ചു. മലയാളി, മിതഭാഷി, വഞ്ചിരാജ് എന്നീ പത്രികകളുടെ പിന്നിലും പ്രവര്‍ത്തിച്ചു. മലയാളീ മെമ്മോറിയലിനു പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികളിലൊന്ന് സി.വിയുടേതായിരുന്നു.

മാര്‍ത്താണ്ഡവര്‍മ്മ (1891), ധര്‍മ്മരാജാ (1913), രാമരാജ ബഹദൂര്‍ (1918), കൈമളശ്ശന്റെ കടശ്ശിക്കളി, ചെറതേന്‍ കൊളംബസ്, പാപിചെല്ലണടം പാതാളം, കുറുപ്പിന്റെ തിരിപ്പ്, ബട്ട്‌ലര്‍ പപ്പന്‍, വിദേശീയ മേധാവിത്വം തുടങ്ങിയവയാണ് പ്രധാന രചനകള്‍. മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാ, രാമരാജ ബഹദൂര്‍ എന്നീ നോവലുകളെ ചേര്‍ത്ത് സി.വി.യുടെ ചരിത്രാഖ്യായികകള്‍ എന്ന് വിളിക്കുന്നു. 1922 മാര്‍ച്ച് 21ന് അന്തരിച്ചു.

Categories: TODAY