DCBOOKS
Malayalam News Literature Website

മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ്. ബിജുരാജ് അന്തരിച്ചു

കോഴഞ്ചേരി: മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് (49) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

പ്രതിരോധം, സാമ്പത്തികം, ശാസ്ത്രം, രാജ്യാന്തരം അടക്കമുള്ള നിരവധി വിഷയങ്ങളില്‍ ലേഖനം എഴുതിയിട്ടുണ്ട്. മാതൃഭൂമി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, യൂണിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ബംഗളൂരുവിലും മംഗലാപുരത്തും പാറ്റനയിലും ചീഫ് കറസ്‌പോണ്ടന്റുമായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശിയാണ്. ഭാര്യ ഹേമ, ഏകമകന്‍ ഗൗതം.

Comments are closed.