മനുഷ്യ ശരീരത്തിലെ നൂറ്റിയെട്ട് മർമ്മസ്ഥാനങ്ങളും ക്ഷതങ്ങളും പ്രതിവിധികളും

marmmashasthram-1മനുഷ്യ ശരീരത്തിൽ നൂറ്റിയെട്ട് മർമ്മസ്ഥാനങ്ങൾ ഉള്ളതായി കണക്കാക്കുന്നു. പ്രാണവായു തങ്ങി നിൽക്കുന്ന അതിസൂക്ഷ്മമായ സ്ഥാനമാണ് മർമ്മ സ്ഥാനങ്ങൾ ഇതിനെ കാലമെന്നും മർമ്മത്തെ കുറിച്ച് ‘ മർമ്മവാകട നിദാനത്തിൽ ‘ ഇപ്രകാരം പറയുന്നു.

മർമ്മമെൻറും വാശിയെന്ററും പുരവിയെന്ററും
കാറ്റെന്ററും ഉയിരെന്ററും മായ്കയെന്ററും
പിരാണനെന്ററും കാലമെന്ററും ശ്വാസമെന്ററും
ചരമെന്ററും യോഗമെന്ററും പരമെന്ററും ശിവമെന്ററും
ഇവയെല്ലാം മർമ്മമെന്റ് ചൊല്ലലാകും

കേരളത്തിലെ പുരാതനമായ പാരമ്പര്യ ആയോധനകലയാണ്‌ കളരിപ്പയറ്റ്‌. കളരിപ്പയറ്റ്‌ ആയുധാഭ്യാസവും പ്രതിരോധവും മാത്രമല്ല, മര്‍മ്മശാസ്‌ത്രം എന്ന പാരമ്പര്യവിജ്ഞാനവും ചേര്‍ന്ന ഒന്നാണ്‌. അഗസ്‌ത്യമുനി ശിഷ്യന്മാരിലൂടെ ലോകക്ഷേമത്തിനു പകര്‍ന്ന വിജ്ഞാനമുറയാണ്‌ മര്‍മ്മശാസ്‌ത്രത്തിന്റെ പൊരുള്‍. മനുഷ്യശരീരത്തിലെ നൂറ്റിയെട്ടു മര്‍മ്മസ്ഥാനങ്ങളെക്കുറിച്ചും അവയിലുണ്ടാകാവുന്ന ക്ഷതങ്ങളും അവയ്‌ക്കുളള പ്രതിവിധിയും ഈ ഗ്രന്ഥത്തില്‍ സവിസ്‌തരം പ്രതിപാദിക്കുന്നു. കേരളീയ പാരമ്പര്യവിജ്ഞാനത്തിലെ അമൂല്യമായ ഒരു ശാസ്‌ത്രശാഖയുടെ സരളമായ പ്രതിപാദനമാണ്‌ ഡോ.സി.എസ്‌.സുചിത്തിന്റെ മര്‍മ്മശാസ്‌ത്രം.

book-5ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുള്ള ഒരു വൈദ്യ ശാസ്ത്രശാഖയാണ്മർമ്മ ശാസ്ത്രം.ജന്തു ശരീരത്തിലെ അതി പ്രധാനമായ നൂറ്റിയെട്ട് സ്ഥാനങ്ങൾ , അവയ്ക്ക് ക്ഷതം സംഭവിച്ചാൽ ശരീരത്തിലുണ്ടാകുന്ന ലക്ഷണങ്ങൾ , മർമ്മമേറ്റാൽ ഉണ്ടാകുന്ന ദോഷങ്ങളിൽ നിന്ന് മോചനം നേടുന്ന പ്രതിവിധികളും ഔഷധപ്രയോഗങ്ങളും മർമ്മ ശാസ്ത്രത്തിൽ ഉൾപ്പെടുന്നു. ഈ സ്ഥാനങ്ങളിൽ ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലാകുന്ന രോഗിയെ ബോധാവസ്ഥയിൽ എത്തിക്കുന്ന ഇളക്കുമുറകളും കൈഭാഗം അടങ്കലുകളും മർമ്മ ശാശര വിധിയിൽ ഉൾപ്പെടുന്നു.

അഗസ്ത്യ മുനിയെ മർമ്മ ശാസ്ത്രത്തിന്റെ ഉപജ്ഞാതാവായി താളിയോലകളിലും പുരാതന ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നു. സുശ്രുതം , അഷ്ടാംഗ ഹൃദയം , അഗസ്ത്യരുടെ സിദ്ധ വൈദ്യഗ്രന്ഥങ്ങൾ എന്നിവയിൽ മർമ്മ ശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ വിവരിക്കുന്നു.പിന്നീട് അഗസ്ത്യ മുനിയുടെ ശിഷ്യന്മാരായ ഭോഗർ , പുലസ്ത്യർ മുതലായവർ ഈ വിദ്യ അടുത്ത തലമുറകൾക്ക് ഉപദേശിക്കുവാൻ തുടങ്ങി. പിൽക്കാല തലമുറകൾ പനയോലയിൽ ഈ വിദ്യകൾ എഴുതി വച്ച് അതീവ രഹസ്യമാക്കി സൂക്ഷിക്കാൻ തുടങ്ങി.

Categories: Editors' Picks, LITERATURE