മരിച്ചവരുടെ നോട്ടുപുസ്തകം’പ്രകാശിപ്പിച്ചു

MARICHAVAR

വി. മുസഫര്‍ അഹമ്മദിന്റെ ‘മരിച്ചവരുടെ നോട്ടുപുസ്തകം‘പ്രകാശിപ്പിച്ചു. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ഡി സി ബുക്‌സ് പുസ്തകമേളയില്‍ വെച്ചാണ് പുസ്തകം പുസ്തകപ്രകാശനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ സി രാധാകൃഷ്ണന്‍, അയ്മനം ജോണ്‍, മനോജ് കുറൂര്‍ എന്നിവര്‍ പങ്കെടുത്തു.

പതിമൂന്നു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതിനുശേഷം മുസഫര്‍ അഹമ്മദ് എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് മരിച്ചവരുടെ നോട്ടുപുസ്തകം. ഒപ്പം ഇന്ത്യയിലെ ചില ദേശങ്ങളിലൂടെ നടത്തിയ സഞ്ചാരങ്ങളെക്കുറിച്ചുള്ള യാത്രാക്കുറിപ്പുകളും, സൗദി ജീവിതകാലത്ത് എഴുതി ചെറുകഥകളും അനുബന്ധമായി നല്‍കിയിട്ടുണ്ട്.

മലയാളത്തില്‍ യാത്രാസാഹിത്യത്തിന് പുതിയ പാതയൊരുക്കിയ വി മുസാഫിര്‍ അഹമ്മദിന്റെ കാവ്യമധുരമായ ആഖ്യാനഭംഗി നിറഞ്ഞ പുസ്തകമാണ് മരിച്ചവരുടെ നോട്ടുപുസ്തകം.

MUSAFIR