DCBOOKS
Malayalam News Literature Website

ശ്രേയാ ഘോഷാലിന്റെ ജന്മദിനം

ചലച്ചിത്രപിന്നണിഗാനരംഗത്തെ മധുരസ്വരത്തിനുടമായണ് ശ്രേയാ ഘോഷാല്‍. സ രി ഗ മ എന്ന ടെലിവിഷന്‍ പരിപാടിയില്‍ വിജയിയാകുന്നതോടെയാണ് ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002ല്‍ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലൂടെ ഹിന്ദി ചലച്ചിത്രപിന്നണി സംഗീത രംഗത്തെത്തി. ഈ ചലച്ചിത്രത്തിലെ ഗാനത്തിന് ആ വര്‍ഷത്തെ മികച്ച പിന്നണിഗായികക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും, മികച്ച സംഗീത പ്രതിഭക്കുള്ള ആര്‍.ഡി. ബര്‍മ്മന്‍ പുരസ്‌കാരവും ലഭിച്ചു.നാലു തവണ മികച്ച പിന്നണിഗായികക്കുള്ള ദേശീയപുരസ്‌കാരവും, 5 തവണ ഫിലിംഫെയര്‍ പുരസ്‌കാരവും ശ്രേയക്കു ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ സംസ്ഥാനമായ ഓഹിയോയിലെ ഗവര്‍ണറായ ടെഡ് സ്ട്രിക്ലാന്‍ഡ് ജൂണ്‍ 26 ശ്രേയ ഘോഷാല്‍ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതു ഭാഷയിലെ ഗാനം ആലപിക്കുമ്പോഴും ആ ഭാഷയിലെ ഉച്ചാരണം പരമാവധി ഭംഗിയാക്കാന്‍ ആത്മാര്‍ഥത കാണിക്കുന്നു എന്നത് ശ്രേയയെ വ്യത്യസ്തയാക്കുന്നു. 1984 മാര്‍ച്ച് 12 ന് ബംഗാളിലാണ് ശ്രേയ ജനിച്ചത്.

 

Comments are closed.