ബഹ്‌റൈന്‍ പുസ്തകോത്സവത്തില്‍ മനോജ് കുറൂര്‍ പങ്കെടുക്കും

manoj

നിലം പൂത്തുമലര്‍ന്ന നാള്‍, കോമ,’ഉത്തമപുരുഷന്‍ കഥപറയുമ്പോള്‍’ തുടങ്ങിയ കൃതികളിലൂടെ പ്രസിദ്ധനായ ഉത്തരാധുനിക കവിയും നോവലിസ്റ്റുമായ മനോജ് കുറൂര്‍ ബഹ്‌റൈന്‍ പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സാഹിത്യക്യാമ്പിന് നേതൃത്വം നല്‍കും.25,26,27 തീയതികളിലാണ് സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്‌റൈനിലെ കേരളീയ സമാജം ഡയമണ്ട് ജുബിലീ ഹാളിലാണ് ഡി സി ബുക്‌സും ബഹ്‌റൈന്‍ കേരളീയസമാജവും സംയുക്തമായി നടത്തുന്ന പുസ്തകോത്സവം.

പുസ്തകമേളയില്‍ മലയാളത്തിനു പുറമേ ഇതര ഭാഷകളില്‍ ഉള്ള ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍ പുസ്തകങ്ങളും, ശാസ്ത്രഗ്രന്ഥങ്ങള്‍, ക്ലാസിക് കൃതികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, ജീവചരിത്രം, ആത്മകഥ, ബിസിനസ്സ്, പാചകം തുടങ്ങി എല്ലാ മേഖലകളിലെയും ആയിരക്കണക്കിന് പുസ്തകങ്ങള്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്; 973 39125889/ 973 39450761