മലയാളത്തിലേക്ക് നീണ്ട ദൈവത്തിന്റെ കരമാണ് മോഹന്‍ലാലെന്ന് മഞ്ജു വാര്യർ

saira

മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രം കെയർ ഓഫ് സൈറബാനുവിൽ താനും ശബ്ദം കൊണ്ട് പങ്കാളിയാണെന്ന് അഭിപ്രായപ്പെട്ട് നടൻ മോഹന്‍ലാല്‍. ഫേസ് ബൂക്കിലൂടെ സിനിമയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ചുകൊണ്ടാണ് മോഹൻ ലാൽ കെയർ ഓഫ് സൈറബാനു എന്ന ചിത്രത്തിനു ആശംസകൾ അറിയിച്ചത്. ആശംസ വാചകം എത്തിയതോടെ കെയര്‍ ഓഫ് സൈറാബാനുവിലെ നായിക മഞ്ജു വാര്യര്‍ മോഹന്‍ലാലിന് മറുപടിയും നൽകി . മോഹന്‍ലാലിന്റെ ശബ്ദത്തെ ദൈവികസ്പര്‍ശത്തോട് ഉപമിച്ചാണ് നടി എത്തിയത്. ഈ സിനിമയില്‍ ദൈവത്തിന്റെ കൈ എന്നൊരു സങ്കല്‍പ്പം ഉണ്ടെങ്കില്‍ അത് ലഭിച്ചത് മോഹന്‍ലാലിന്റെ ശബ്ദത്തിലൂടെയാണെന്നും നടി പറയുന്നു. ഒപ്പം സൈറാബാനുവിനെ നല്ല വാക്കുകള്‍കൊണ്ട് അനുഗ്രഹിച്ച നടന് നന്ദി പറയുന്നുമുണ്ട് മഞ്ജു വാര്യര്‍. മലയാളത്തിലേക്ക് നീണ്ട ദൈവത്തിന്റെ കരമാണ് മോഹന്‍ലാലെന്നും മഞ്ജു പറയുന്നു. മോഹന്‍ലാലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്താണ് മഞ്ജു തന്റെ സന്തോഷം ആരാധകരുമായി പങ്കു വച്ചത്.

Categories: MOVIES