DCBOOKS
Malayalam News Literature Website

മഞ്ചേശ്വരം എം.എല്‍.എ പി. ബി അബ്ദുള്‍ റസാഖ് അന്തരിച്ചു

കാസര്‍ഗോഡ്: മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുള്‍ റസാഖ് (63) അന്തരിച്ചു. കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

മുസ്‌ലിം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം. 2011 മുതല്‍ മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്. 2016-ല്‍ കെ. സുരേന്ദ്രനോട് 89 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് അബ്ദുള്‍ റസാഖ് വീണ്ടും നിയമസഭയിലെത്തുന്നത്. ചെങ്കള പഞ്ചായത്ത് പ്രസിഡന്റായും കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കെ. സുരേന്ദ്രന്റെ പരാതിയിന്‍മേലുള്ള കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ഖബറടക്കം വൈകിട്ട് അഞ്ചു മണിയോടെ കാസര്‍ഡോഡ് ആലമ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സഫിയയാണു ഭാര്യ. മക്കള്‍ ഷെഫീഖ് റസാഖ്, സൈറ, ഷൈല, ഷൈമ.

Comments are closed.