DCBOOKS
Malayalam News Literature Website

മലയാളവും തമിഴും ചേര്‍ത്ത് ഒരു സുന്ദരഗാനം

നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മേരാ നാം ഷാജിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആസിഫ് അലിയും നിഖില വിമലും ഒന്നിച്ചെത്തുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലും രഞ്ജിത്ത് ഗോവിന്ദും ചേര്‍ന്നാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് എമില്‍ മുഹമ്മദാണ് സംഗീതം നിര്‍വ്വഹിച്ചരിക്കുന്നത്. ഗാനത്തിന്റെ മേക്കിങ് വീഡിയോ നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

കട്ടപ്പനയിലെ ഹൃത്വിക് റോഷനു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാനാം ഷാജി. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ഈ ചിത്രത്തില്‍ ബിജു മേനോന്‍, ബൈജു എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് നിര്‍മ്മാണം. ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും.

Comments are closed.