DCBOOKS
Malayalam News Literature Website

മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം: ആദ്യപട്ടിക പ്രസിദ്ധീകരിച്ചു

ലണ്ടന്‍: 2019-ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരത്തിനായുള്ള സാഹിത്യകൃതികളുടെ ആദ്യപട്ടിക പ്രസിദ്ധീകരിച്ചു. 13 കൃതികളാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. ഇതില്‍ എട്ടു പേര്‍ സ്ത്രീകളാണ്. 2018-ലെ പുരസ്‌കാരജേതാവായ പോളിഷ് സാഹിത്യകാരി ഓള്‍ഗ ടൊകാര്‍ചുക് ഇത്തവണയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഒന്‍പത് ഭാഷകളിലെ പുസ്തകങ്ങളാണ് ഇത്തവണ പട്ടികയില്‍ ഉള്ളത്. ചൈനീസ് എഴുത്തുകാരന്‍ ക്യാന്‍ സിയുവിന്റെ ലവ് ഇന്‍ ദി ന്യൂ മില്ലേനിയം, ജോഖ അല്‍ഹാര്‍ത്തിയുടെ സെലസ്റ്റിയല്‍ ബോഡീസ്, ആനി എര്‍നോക്‌സിന്റെ ദി ഇയേഴ്‌സ്, ഹ്വാങ് സോക് യോങ്ങിന്റെ അറ്റ് ഡസ്‌ക്, മാസെണ്‍ മാരൗഫിന്റെ ജോക്‌സ് ഫോര്‍ ദി ഗണ്‍മെന്‍, ഹ്യൂബെര്‍ട്ട് മിന്‍ഗരെലിയുടെ ഫോര്‍ സോള്‍ജിയേഴ്‌സ്, മാരിയോണ്‍ പോഷ്മാന്റെ ദി പൈന്‍ ഐലന്റ്‌സ്, സമാന്ത ഷ്വെബഌന്റെ മൗത്ത് ഫുള്‍ ഓഫ് ബേര്‍ഡ്‌സ്, സാറാ സ്ട്രിഡ്‌സ്‌ബെര്‍ഗിന്റെ ദി ഫാക്കല്‍ട്ടി ഓഫ് ഡ്രീസ്, ഓള്‍ഗ ടൊകാര്‍ചുകിന്റെ ഡ്രൈവ്‌സ യുവര്‍ പ്ലോ ഓവര്‍ ദി ബോണ്‍സ് ഓഫ് ദി ഡെഡ്, ജുവാന്‍ ഗബ്രിയേലിന്റെ ദി ഷെയ്പ്പ് ഓഫ് ദി റൂയിന്‍സ്, ടോമി വെയ്‌റിങ്ങയുടെ ദി ഡെത്ത് ഓഫ് മുറാത്ത് ഇദ്രിസ്സി, ആലിയ ട്രബുക്കോ സേരന്റെ ദി റിമെയ്ന്‍ഡര്‍ എന്നീ കൃതികളാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്.

ബെറ്റണി ഹ്യൂസ് അധ്യക്ഷയായ അഞ്ചംഗസമിതിയാണ് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. ഏപ്രില്‍ ഒന്‍പതിന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ ആറ് പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിക്കും, മെയ് 21-ന് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരവും പ്രഖ്യാപിക്കും. 50,000 പൗണ്ടാണ് പുരസ്‌കാരത്തുകയായി ലഭിക്കുന്നത്. അവാര്‍ഡുതുക എഴുത്തുകാരനും പരിഭാഷകനുമായി പങ്കിടും. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ബ്രിട്ടനിലോ അയര്‍ലന്റിലോ പ്രസിദ്ധീകൃതമായ ഫിക്ഷന്‍ പുസ്തകങ്ങള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. നോവലുകളും കഥാസമാഹാരങ്ങളും പുരസ്‌കാരത്തിനായി പരിഗണിക്കും.

Comments are closed.