‘അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ’ തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രതിഷേധം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണെന്ന് മമ്മൂട്ടി

mammoty

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനെതിരെ നടന്ന പ്രതിഷേധം ഇന്ത്യയ്ക്ക് തന്നെ മാതൃകയാണെന്ന് മലയാളത്തിന്റെ സൂപ്പർ താരം മമ്മൂട്ടി. ജെല്ലിക്കെട്ട് നിരോധത്തിനെതിരെ തമിഴ്‌നാട്ടിലെമ്പാടും നടക്കുന്ന പ്രക്ഷോഭത്തില്‍ പ്രതിഷേധകരെ പിന്തുണച്ചാണ് നടന്‍ മമ്മൂട്ടിയുടെ പ്രസ്താവന. മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും ഇല്ലാതെ തമിഴിന്റെ സാംസ്കാരിക ആഘോഷത്തിന് ഒരു സംസ്ഥാനം മുഴുവൻ ഒരുമിച്ചിരിക്കുന്നു. ഈ സമരം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണെന്ന് മമ്മൂട്ടി പറയുന്നു.

മമ്മൂട്ടിയുടെ പ്രസ്താവന ഇങ്ങനെ: ഏതെങ്കിലും ഒരു രാഷ്ട്രീയ ഇടപ്പെടലുകളോ പിന്തുണയോ ഇല്ലാതെ, ഒരു നേതാക്കളുടെയും മാര്‍ഗനിര്‍ദ്ദേശമില്ലാതെ, മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും ഇല്ലാതെ, ആക്രമണത്തിന്റെ പാതയില്‍ അല്ലാതെ, ലക്ഷക്കണക്കിന് ആളുകള്‍ ഒരു കാര്യത്തിനു വേണ്ടി തമിഴ്‌നാട്ടില്‍ ഒരുമിച്ചിരിക്കുന്നു. ഈ പ്രക്ഷോഭം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃകയാണ്. അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ’. ചെന്നൈയിലെ പ്രക്ഷോഭ വേദിയിലേക്ക് താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, സൂര്യ, അജിത്ത്, തൃഷ, എ.ആര്‍ റഹ്മാന്‍, ധനുഷ് എന്നിങ്ങനെ നിരവധി പ്രശസ്തരാണ് എത്തുന്നുണ്ട്.

Categories: LATEST NEWS, MOVIES

Related Articles