DCBOOKS
Malayalam News Literature Website

വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടിയെത്തുന്നു; തെലുങ്ക് ചിത്രം യാത്രയുടെ ടീസര്‍

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രം യാത്രയുടെ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ചിത്രത്തില്‍ വൈ.എസ്.ആറായി എത്തുന്നത്. വൈ.എസ്.ആറിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടിയുടെ ഔദ്യോഗിക പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. മഹി വി രാഘവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ തെലുങ്ക് ഭാഷയിലുള്ള ഡയലോഗ് ഡെലിവറിയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം.

ആന്ധ്രാപ്രദേശില്‍ ഏറെക്കാലത്തിന് ശേഷം കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരികെക്കൊണ്ടുവന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച വ്യക്തിയാണ് വൈ.എസ്.ആര്‍. അദ്ദേഹം നയിച്ച കാല്‍നട പ്രചാരണ ജാഥയെക്കുറിച്ചാണ് പ്രധാനമായും ചിത്രം പറയുന്നത്. 2004-ലാണ് വൈ.എസ്.ആര്‍ ആദ്യം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. 2009-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജയിച്ച് കോണ്‍ഗ്രസിനെ ഭരണത്തുടര്‍ച്ചയിലേയ്ക്ക് നയിച്ചു. 2009 സെപ്റ്റംബര്‍ രണ്ടിന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈ.എസ്. രാജശേഖര റെഡ്ഡി മരിക്കുന്നത്.

Comments are closed.