‘സ്’ നു പിന്നാലേ പായുന്ന മലയാളസിനിമ
On 5 Dec, 2012 At 05:10 AM | Categorized As Movies

Chettayees1ഒരു സംശയം. ‘സ്’ നു പിന്നാലേയാണോ മലയാളസിനിമയുടെ ഓട്ടം? കുറച്ചുനാളായി കാണുന്ന പ്രവണത നോക്കിയാല്‍ അങ്ങനെ തോന്നും. സമീപകാലത്ത് റിലീസ് ആയ ഒരു ഡസനോളം സിനിമകളുടെ പേരുകള്‍ അവസാനിക്കുന്നത് ‘സ്’ ലാണ്. ഇനിയും സംശയം തോന്നുന്നെങ്കില്‍ ഈ സിനിമാപ്പേരുകള്‍ ഒന്നു ശ്രദ്ധിക്കൂ… ഡയമണ്ട് നെക്ക്‌ലെയ്‌സ്, നമ്പര്‍66 മധുര ബസ്, മോളി ആന്റി റോക്ക്‌സ്, നയണ്‍ വണ്‍ സിക്‌സ്, മൈ ബോസ്സ്, 101 വെഡ്ഡിംഗ്‌സ്, ഇഡിയറ്റ്‌സ്, പോപ്പിന്‍സ്, ചേട്ടായീസ്, ഫെയ്‌സ് ടു ഫെയ്‌സ്… ബാങ്കിംഗ് അവേഴ്‌സ് എന്ന സിനിമയ്ക്കാവട്ടെ എക്‌സ്റ്റന്‍ഷനായി ഒരു 9 ടു 4 കൂടിയുണ്ട്. വേണമെങ്കില്‍ ക്യാഷ് എന്ന ചിത്രത്തേയും സാങ്കേതികമായി ഈ പട്ടികയില്‍ പെടുത്താം.Poppins
പട്ടിക ഇവിടെ തീര്‍ന്നു എന്നു കരുതിയാല്‍ തികച്ചും യാദൃച്ഛികം എന്നു കരുതാമെങ്കിലും അണിയറയില്‍ ഒരുപാട് ‘സ്’ കള്‍ അണിഞ്ഞൊരുങ്ങുന്നെണ്ടതാണ് വാസ്തവം. ബ്ലാക്ക് ബട്ടര്‍ഫ്‌ളൈസ്, റോമന്‍സ്, ചാപ്‌റ്റേഴ്‌സ് തുടങ്ങി വരാനിരിക്കുന്ന സിനിമകളിലും ‘സ്’ സാന്നിധ്യമറിയിക്കുന്നു.
മുമ്പ് ഐ.വി.ശശി തന്റെ സിനിമകള്‍ക്ക് ‘അ’കാരത്തില്‍ തുടങ്ങുന്ന പേരുകള്‍ നല്‍കുക പതിവുണ്ടായിരുന്നു. ചന്ദ്രക്കലയില്‍ അവസാനിക്കുന്ന പേരുകളായിരുന്നു ഫാസിലിനു താല്പര്യം. അകാരവും ചന്ദ്രക്കലയും വിജയം കൊണ്ടുവരും എന്ന ആ സംവിധായകരുടെ വിശ്വാസമായിരുന്നു അത്തരം പേരുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. 101-Weddingsപിന്നെപ്പിന്നെ അകാരവും ചന്ദ്രക്കലയുമല്ല കഥയിലാണ് കാര്യമെന്ന് അവര്‍ മനസിലാക്കിയതോടെ അത്തരം പേരുകള്‍ക്ക് കര്‍ട്ടനിട്ടു. മലയാളസിനിമ കോരച്ചേട്ടന്‍ എന്ന ദിവ്യനു ചുറ്റും കറങ്ങിയ കാലത്ത് സിനിമകളുടെ പേരു തീരുമാനിച്ചിരുന്നത് കോര കശക്കിയെറിയുന്ന ചീട്ടുകളായിരുന്നു എന്ന് ചരിത്രം. വിക്ടറി, സക്‌സസ് എന്നീ ഇംഗ്ലീഷ്
പദങ്ങളുടെ സൂചകമെന്നോണം വി, എസ് എന്നീ ഇംഗ്ലീഷ് അക്ഷരങ്ങള്‍ സിനിമാപ്പേരില്‍ ഉള്‍പ്പെടുത്താന്‍ സംഖ്യാജ്യോതിഷന്മാര്‍ നിര്‍ദ്ദേശിക്കുന്ന പതിവും മുമ്പുണ്ടായിരുന്നു.
‘സ്’ല്‍ അവസാനിക്കുന്ന പേരുകള്‍ പെരുകുമ്പോള്‍ ഒരു സംശയം. പുതിയ കോരച്ചേട്ടന്‍മാര്‍ സിനിമാ ഫീല്‍ഡില്‍ തലപൊക്കിത്തുടങ്ങിയോ…?
romans സക്‌സസ് എന്നതിന്റെ ചിഹ്നമാകാനുള്ള ആഗ്രഹവുമായാണോ ഇത്രയധികം സിനിമകള്‍ ‘സ്’മായി കറങ്ങിവന്നിരിക്കുന്നത്? അരമന രഹസ്യം അങ്ങാടിപ്പാട്ടാകുന്നതുവരെ പ്രേക്ഷകര്‍ക്ക് കാത്തിരിക്കുകയേ നിവര്‍ത്തിയുള്ളു.

RELATED BOOK
സിനിമയും ഞാനും 70 വര്‍ഷങ്ങള്‍, എന്‍ ജി ജോണ്‍

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>8 + 8 =