‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’യില്‍ ഉള്‍പ്പെടുത്താത്തതില്‍ ദുഖമുണ്ടെന്ന് ഭാഗ്യലക്ഷ്മി

bhagyalakshmiചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ സംഘടനയായ ‘വുമണ്‍ കളക്ടീവ് ഇന്‍ സിനിമ’യില്‍ തന്നെ ഉള്‍പ്പെടുത്താത്തതില്‍ ദുഖമുണ്ടെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. സംഘടനയുടെ രൂപീകരണം സംബന്ധിച്ച പ്രാഥമിക യോഗങ്ങളില്‍ താനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം സംബന്ധിച്ചോ വ്യാഴാഴ്ച മുഖ്യമന്ത്രിയെ കാണുന്നത് സംബന്ധിച്ചോ തന്നെ ആരും ഒന്നും അറിയിച്ചിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇത്തരത്തില്‍ ഒരു സംഘടന രൂപംകൊണ്ടതില്‍ സന്തോഷമേ ഉള്ളൂ എന്നും എന്നാല്‍, എന്താണ് തന്നെ ഉള്‍പ്പെടുത്താത്തതിന് കാരണമെന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Categories: GENERAL