DCBOOKS
Malayalam News Literature Website

പാരമ്പര്യത്തനിമയോടെ സ്വാദൂറുന്ന രുചിക്കൂട്ടുകളുമായി ‘തറവാട്ടു പാചകം’

വ്രതാനുഷ്ഠാനങ്ങളും അനുയോജ്യമായ ഭക്ഷണരീതികളും ഒപ്പം പാരമ്പര്യത്തനിമയൂറുന്ന രുചിക്കൂട്ടുകളും അടങ്ങിയ മാലതി എസ്. നായരുടെ തറവാട്ടു പാചകം മൂന്നാം പതിപ്പിലേക്ക്. തിരുവാതിരപ്പുഴുക്ക്, ഓട്ടട, താളുതോരന്‍, ഉപ്പുമാങ്ങ പൊട്ടിച്ചത്, മുളകൂഷ്യം, അങ്ങനെ നാവിന്‍തുമ്പില്‍ എപ്പോഴോ അന്യമായിത്തീര്‍ന്ന രുചിക്കൂട്ടുകള്‍, അവയെല്ലാം ഗൃഹാതുരത്വമാര്‍ന്ന ഓര്‍മ്മകളായല്ല, ചൂടേറിയ വിഭവങ്ങളായി തന്നെ കണ്‍മുന്നിലെത്തുന്നു. രുചിമുകുളങ്ങളെ ഉണര്‍ത്തുന്നു. കൂട്ടത്തില്‍ ആരോഗ്യകരമായ ജീവിതസാഹചര്യങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ വ്രതാനുഷ്ഠാനങ്ങളെ കുറിച്ചുള്ള കുറിപ്പുകളും ഉള്‍പ്പെടുത്തുന്നു തറവാട്ടു പാചകത്തില്‍.

മാലതി എസ്. നായര്‍:കോട്ടയം ജില്ലയിലെ ളാക്കാട്ടൂരില്‍ ജനനം. മുത്തശ്ശിയില്‍ നിന്നും അമ്മയില്‍ നിന്നും നേടിയെടുത്ത പാചകകല ഒരു കൈപ്പുണ്യമാക്കി വളര്‍ത്തിയെടുക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തി. ഗൃഹാതുരത്വവും പൈതൃകവും പേറുന്ന നാടന്‍ വിഭവങ്ങളുണ്ടാക്കുന്നതില്‍ വിദഗ്ദ്ധ.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച മാലതി എസ്. നായരുടെ കൃതികള്‍: തറവാട്ടു പാചകം, നിമിഷ പാചകം.

Comments are closed.