DCBOOKS
Malayalam News Literature Website

മകരവിളക്ക്; ശബരിമല നട ഇന്ന് തുറക്കും

മണ്ഡല പൂജ കഴിഞ്ഞു അടച്ച ശബരിമല നട മകരവിളക്ക് ഉത്സവങ്ങള്‍ക്കായി ഇന്ന് തുറക്കും. വൈകീട്ട് 5 മണിക്കാണ് ശബരിമല നട തുറക്കുക. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നു നട തുറന്ന ശേഷം പതിനെട്ടാം പടിക്കു താഴെയുള്ള ആഴിയില്‍ അഗ്‌നി പകരും. അതിനു ശേഷം മാത്രമേ അയ്യപ്പ ഭക്തന്മാരെ സന്നിധാനത്തേക്ക് കടത്തിവിടു. രാത്രി 11നു ഹരിവരാസനം പാടി നട അടയ്ക്കും.

മണ്ഡലകാലത്ത് ഒരുക്കിയ അതേ സുരക്ഷയും സൗകര്യങ്ങളും തന്നെ മകരവിളക്ക് സീസണിലും സാന്നിധാനത്തുണ്ടാകും. പുതിയ പോലീസ് സ്‌പെഷ്യല്‍ ഓഫീസറായി മലപ്പുറം എസ് പി ദേബേഷ്‌കുമാര്‍ ബെഹ്‌റ കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു.

വിവിധ വകുപ്പ് കൈകാര്യം ചെയുന്ന ഉദ്യോഗസ്ഥരുടെ യോഗം കളക്ടറുടെ നേതൃത്വത്തില്‍ ചേരുകയും ഉത്സവ കാലത്ത് വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു.

Comments are closed.