DCBOOKS
Malayalam News Literature Website

മഹേഷിന്റെ പ്രതികാരം തമിഴ് വേഷന്‍ ട്രെയിലര്‍ പുറത്തിറങ്ങി

മലയാളത്തില്‍ വിജയംകൊയ്ത ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത സിനിമ മഹേഷിന്റെ പ്രതികാരം തമിഴിലേക്ക്.പ്രിയദര്‍ശനാണ് ചിത്രത്തിന്റെ തമിഴ് വേഷന്‍ ഒരുക്കുന്നത്. തമിഴ് ചിത്രത്തിന് ‘നിമിര്‍’ എന്നാണ് പേര്. മലയാളത്തില്‍ ഫഹദ് ഫാസില്‍ ഗംഭീരമാക്കിയ മഹേഷ് ഭാവനയെ തമിഴില്‍ അവതരിപ്പിക്കുന്നത് ഉദയാനിധി സ്റ്റാലിനാണ്.

നിമിറിന്റെ ട്രെയിലര്‍ പുറത്തുവന്നിട്ടുണ്ട്. അതിഗംഭീരമായ ട്രെയിലറാണ് എത്തിയിട്ടുള്ളത്. ദിലീഷ് പോത്തന്‍ വളരെ റിയലിസ്റ്റിക് ആയി എടുത്ത സിനിമയുടെ കളര്‍ഫുള്‍ അവതാരമായിരിക്കും ഇതെന്ന് ട്രെയിലറില്‍ വ്യക്തമാണ്. തേന്‍മാവിന്‍ കൊമ്പത്തില്‍ കണ്ട ഗ്രാമീണഭംഗി നിമിറിലും കാണാം.

നമിത പ്രമോദ്, മണിക്കുട്ടന്‍, ബിനീഷ് കോടിയേരി തുടങ്ങിയ മലയാള താരങ്ങള്‍ ചിത്രത്തിലുണ്ട്. സമുദ്രക്കനിയാണ് വില്ലന്‍ വേഷത്തില്‍. അലന്‍സിയറുടെ കഥാപാത്രത്തെ എം എസ് ഭാസ്‌കറാണ് തമിഴില്‍ അവതരിപ്പിക്കുന്നത്‌.

Comments are closed.