പി സ്മാരക പുരസ്‌കാരം പി പി രാമചന്ദ്രന്
On 25 May, 2013 At 10:30 AM | Categorized As Awards


മഹാകവി പി സ്മാരക പുരസ്‌കാരം പി പി രാമചന്ദ്രന്. അദ്ദേഹത്തിന്റെ ‘കാറ്റേ കടലേ’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം, 10,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. യുവ കവിക്കുള്ള പുരസ്‌കാരം ബിജു കാഞ്ഞങ്ങാടിന്റെ ‘ഉച്ചമഴയില്‍’ എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. 5000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഡോ.അംബികാസൂതന്‍ മാങ്ങാട്, ഇ പി രാജഗോപാലന്‍ , മേലത്ത് ചന്ദ്രശേഖരന്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മറ്റിയാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്. കാഞ്ഞങ്ങാട് പി സ്മാരകത്തില്‍ മെയ് 27ന് മൂന്നിന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Summary in English:

P.P Ramachandran bags Mahakavi P Memorial Award

P.P Ramachandran bags Mahakavi P Memorial award. Ramachandran’s creation Kaate Kadale made him win this award. Rs. 10,000/- and citation is provided with the award. The award conferred to young poet went to Biju Kanjangadu’s collection of poems Uchchaamazhayil. The award consist of Rs. 5,000/- and citation. The panel of judges consisting Dr. Ambikasudan Mangad, E.P. Rajagopan, Melath Chandrasekharan has decided the winner for the award. The award will be conferred to winners on May 27, 2013 at a function on Kanjagadu P Memorial.

Related Posts:

Leave a comment

XHTML: You can use these tags: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>1 + 7 =