DCBOOKS
Malayalam News Literature Website

നാടകാചാര്യന്‍ മടവൂര്‍ ഭാസിയുടെ ചരമവാര്‍ഷികദിനം


മലയാള നാടകവേദിക്ക് സുപരിചിതനായ മടവൂര്‍ ഭാസി 1926 ലാണ് ജനിച്ചത്. ആകാശവാണിയുടെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം 1985ല്‍ ആകാശവാണിയില്‍ നിന്ന് അസിസ്റ്റന്റ് എഡിറ്റര്‍ പദവിയില്‍ നിന്ന് വിരമിച്ചു. കേരളജനത, മലയാളി എന്നീ പത്രങ്ങളുടെ പത്രാധിപരുമായിരുന്നു അദ്ദേഹം.

നാടകവുമായി ബന്ധപ്പെട്ട് നിരവധി രചനകള്‍ നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ മലയാള നാടകവേദിയുടെ കഥ, ലഘുഭാരതം, അര്‍ത്ഥം, അനര്‍ത്ഥം, നാട്യശാസ്ത്രം, അഴിയാത്ത കെട്ടുകള്‍, അഗ്‌നിശുദ്ധി എന്നിവയാണ്. കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ്, കേരള സംസ്ഥാന സര്‍ക്കാര്‍ ഫെലോഷിപ്പ് എന്നിവ ഉള്‍പ്പൈടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 2007 മാര്‍ച്ച് 17ന് അദ്ദേഹം അന്തരിച്ചു.

 

Comments are closed.