DCBOOKS
Malayalam News Literature Website

എം സുകുമാരന് സാഹിത്യകേരളത്തിന്റെ അന്ത്യാജ്ഞലി

തിരുവനന്തപുരം: സാഹിത്യകാരന്‍ എം സുകുമാരന്റെ (74) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. തിരുവനന്തപുരം കോട്ടയ്ക്ക്കത്തുള്ള വീട്ടിലാണ് മൃതദേഹം ഇപ്പോള്‍ ഉള്ളത്.

വിദേശത്തുള്ള മരുമകന്‍ എത്തിയ ശേഷമേ പൊതുദര്‍ശനം സംബന്ധിച്ച് തീരുമാനം ഉണ്ടാകുകയുള്ളൂ. ഇന്നലെ രാത്രി 9.15ഓടെ തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വെച്ചായിരുന്നു അന്ത്യം.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാര്‍ച്ച് 14 നാണ് എം സുകുമാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ്.

Comments are closed.